Pages

Friday, November 4, 2011

‘ഒന്നൊരു കുരുടന്‍ മറ്റതു പാണ്ടൻ'



നിയമസഭയില്‍ വാച്ച് ആന്‍ഡ്‌ വാര്‍ഡിനെ കയ്യേറ്റം ചെയ്തതിന്‍റെ പേരിൽ യുവസഖാവും നിയമസഭയിലെ കന്നിക്കെട്ടുകാരനുമായ റ്റി.വി.രാജേഷ്, തളിപ്പറമ്പെമ്മെല്ലേയായ സുജനപാൽ(ഒന്നാമൂഴക്കാരന്‍ തന്നെ) എന്നിവരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തതും പ്രതിപക്ഷമൊന്നടങ്കം അതിൽ പ്രതിഷേധിച്ചു സഭയുടെ നടുത്തളത്തില്‍ കുത്തിയിരിപ്പു നടത്തി പ്രതിഷേധിക്കുന്നതും ജനങ്ങള്‍ക്കു നേരില്‍ക്കണ്ടുമനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങളാണ്. പറഞ്ഞിട്ടെന്തു കാര്യം, എമ്മെല്ലേമാരുടെ അലവന്‍സുകൾ കുത്തനെ കൂട്ടിയതു കണ്ടു ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും അതിലെതിർപ്പു പ്രകടിപ്പിക്കാനേ അവര്‍ക്കു കഴിയൂ. കഴുതകള്‍ക്ക് അടുത്ത തെരഞ്ഞെടുപ്പു വരുമ്പോള്‍ പകരം മറ്റേ കൂട്ടരെ തെരഞ്ഞെടുക്കുകയേ നിര്‍വാഹമുള്ളുവല്ലൊ ! ‘ഒന്നൊരു കുരുടന്‍ മറ്റതു പാണ്ടൻ നന്നായ്‌വരുമോ ദുരിതം ചെയ്‌താൽ’ എന്നു നമ്പ്യാര്‍ പാടിയത്‌ അക്ഷരംപ്രതി നമ്മളീ സാമാന്യജനങ്ങളെക്കുറിച്ചാണ്

No comments:

Post a Comment