എനിക്കു ചില സ്വപ്നങ്ങളുണ്ട്. മാനവസാഹോദര്യമെന്നുമെവിടെയും പുലരുന്നൊരു നല്ല നാളെ..അതെ. നല്ലൊരു മാനവസമൂഹം.. പിന്നെയും കുറെ സ്വപ്നങ്ങള്‍... എന്നെ,കൊണ്ടു നടത്തിക്കുന്ന സ്വപ്നങ്ങള്‍ !
Pages
▼
Friday, December 30, 2011
ലൈംഗിക പീഡനങ്ങള്‍ പെരുകുന്നത്
ഡോക്ടര്‍ ശ്രീ ഹിമ്മത്ത്
അഡ്വക്കേറ്റ് സീന സംസാരിക്കുന്നു
പൊലിസ് കോണ്‍സ്റ്റബിള്‍ ശ്രീ. ജയന്‍
എന്താണ് നമ്മുടെ നാട്ടില്‍ ലൈംഗിക പീഡനങ്ങള്‍ ഇത്രമാത്രം പെരുകുന്നത് !? അച്ഛന്‍ മകളെ പീഡിപ്പിക്കുന്നത് ഒരു പതിവ് വാര്‍ത്ത മാത്രം . എങ്ങനെയാണീ ഹീനകൃത്യത്തിന് ഇത്തരക്കാര്‍ക്ക് മനസ്സ് വരുന്നത് !? മാത്രമോ ? മറ്റുള്ളവര്‍ക്ക് കാഴ്ച വെയ്ക്കുകയും !!! നല്ല ഒരുത്തന്റെ കയ്യില്‍ ജീവിത പങ്കാളിയായി ഏല്‍പ്പിക്കേണ്ട സ്ഥാനത്ത് ഈ രീതിയില്‍ തന്റെ പെണ്മക്കളുടെ ജീവിതം നശിപ്പിക്കുന്ന കശ്മലന്മാരെ ആ കൃത്യത്തിനുപയോഗിച്ച അവയവം മുറിച്ചുകളഞ്ഞു വേണം ശിക്ഷിക്കാന്‍ ! ഈയിടെ കെ പി എസ് ടി യുനിയന്‍ സംസ്ഥാന വനിതാ ഫോറം ചെയര്‍മാന്‍ ശ്രീമതി ടി എ ഷാഹിത ടീച്ചറുടെ അധ്യക്ഷതയില്‍ വടക്കാഞ്ചേരി ശ്രീ കേരളവര്‍മ ലൈബ്രറിയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ത്രീപീഡനത്തിന്റെയും പ്രകൃതി വിരുദ്ധ പീഡനങ്ങളുടെയും മന:ശാസ്ത്ര വശങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടുള്ള ഒരു ക്ലാസ് നടക്കുകയുണ്ടായി. വടക്കാഞ്ചേരി ഗവ: ഹോസ്പിറ്റലിലെ ഡോക്ടര്‍ ശ്രീ ഹിമ്മത്ത് യോഗം ഉദ്ഘാടനം ചെയ്തു. പൊലിസ് കോണ്‍സ്റ്റബിള്‍ ആയ ശ്രീ ജയന്‍ കുറ്റവാളികള്‍ പെരുകുന്നതിന്റെ പശ്ചാത്തലങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് വിശദമായി സംസാരിക്കുകയുണ്ടായി .
Avaroke enthanu paranjathu ?
ReplyDelete