'നിന്ദിതരും പീഡിതരും', എന്ന ഡേറ്റോവിസ്കിയുടെ നോവലിന്നു നാം കേള്‍ക്കുമ്പോള്‍ പുതിയ അര്‍ത്ഥത്തിലാണ് കേള്‍ക്കുകയെന്നു പറയാം. കൃസ്തുവിന്റെ പീഡാനുഭവങ്ങളുടെ എന്നു കേട്ടാലും.... ! പത്രങ്ങളായ പത്രങ്ങളെല്ലാം ഇതിനുത്തരവാദികളാണ്.പീഡനം എന്ന വാക്കിനെ ലൈംഗികപീഡനം എന്ന അര്‍ത്ഥം മാത്രം ഉള്ളതാക്കി മാററിയിരിക്കുന്നു അവരെല്ലാം. എന്നാലോ മുല കുടി മാറാത്ത പിഞ്ചുകുഞ്ഞുങ്ങളെ വരെ തങ്ങളുടെ കാമാസക്തിയ്ക്കിരയാക്കുന്ന നരപിശാചുക്കളനുദിനം പെരുകിവരുന്ന ഈയൊരു ദശാസന്ധിയിലീ പ്രത്യേക അര്‍ത്ഥദ്യോതകമായിട്ടീ വാക്ക് ഉപയോഗിച്ചു വരുന്നതിലെ അപാകത നമുക്കു പൊറുത്തു കളയാം.
No comments:
Post a Comment