Monday, October 29, 2012

ശില്‍പ്പിയുടെ ആന










നയുണ്ടൊരു വിരല്‍പ്പാടു ദൂരത്തീ ശില
തന്നിലെന്നുളി കാട്ടും വഴിയില്‍ നില്‍പ്പാണവന്‍ ;
സാകൂതമെന്നെ നോക്കി നില്‍ക്കയാ,മതല്ലെങ്കില്‍
പാര്‍ശ്വഭാഗാലോകനം ചെയ്‌വാന്‍ പാകത്തില്‍ നില്പ്പാം !
അതുമല്ലെങ്കില്‍,ച്ചെമ്മേ പുറം തിരിഞ്ഞാം നില-
എല്ലാമേ,യെന്നംഗുലീസ്പര്‍ശവൈഭവം പോലെ !!
എമ്മട്ടു നിമന്ത്രിപ്പെന്‍ ഭാവന,യതിന്‍ വശ-
ഗതനീ,ക്കരിവീരന്‍ ഞാനതിന്‍ നിയന്താവും !!!
എത്രമേല്‍ പ്രിയങ്കര,നിടഞ്ഞെന്നാല്‍പ്പോലു,മെ -
ന്നുള്ളിലുണ്ടിവന്നിടം കല്ലല്ലെന്‍ മനം തെല്ലും !!!! "


_______________________________________________________________________________________________

3 comments:

  1. മാഷെ ഇത് ഉഷാര്‍ ആണ് ട്ടോ ..

    ReplyDelete
  2. ഇത് ഉഷാര്‍ ആണ് ട്ടോ ...

    ReplyDelete
  3. സന്തോഷം പ്രശാന്ത്‌ :) നന്ദിയും .

    ReplyDelete