Tuesday, July 17, 2012

ജനകീയമാവുക,മാറ്റുരയ്ക്കപ്പെടുക!<>_____<> _______<>________<>_______<>_______<>_______<>_____<>_____<>https://www.facebook.com/groups/thunjantekalithatha#!/groups/thunjantekalithatha/264619136976930/?notif_t=group_activity
സര്‍ഗവ്യാപാരം ഒരു സിദ്ധിയാണ്.അതു ജനകീയമായിക്കൊണ്ടിരിക്കുന്നു എന്നാണു പലരും അവകാശപ്പെടുന്നത്. എന്നാല്‍ അങ്ങനെ ജനകീയമാകേണ്ട ഒന്നാണോ അത് ?! കവിത ഒരുവന് ജന്മസിദ്ധമായി ഇല്ലെങ്കില്‍ പോലും എഴുതാമെന്നോ !? അതു കവിതയാകുമോ ?!
         ഇല്ലായിരിക്കാം,എങ്കിലും നമ്മുടെതെന്ന് പറയാവുന്ന ഒരു കാര്യം കടലാസ്സില്‍ പകര്‍ത്തുന്നതും അവ മറ്റുള്ളവരാലവ വായിയ്ക്കപ്പെടുന്നതും ഏതൊരു  വ്യക്തിക്കും സന്തോഷമുള്ള കാര്യമായിരിക്കുമല്ലോ. അങ്ങനെ നോക്കുമ്പോള്‍ കവിതയോ കഥയോ മറ്റു സാഹിത്യ രൂപങ്ങളോ ജനകീയമാവുക എന്നത് സ്വാഗതാര്‍ഹാമാവേണ്ട കാര്യമാണ്. എന്നാല്‍ ഒരു നല്ല സാഹിത്യ സൃഷ്ടി എന്ന നിലയില്‍ അവ മാനിക്കപ്പെടും എന്നിതുകൊണ്ട് ഉറപ്പിക്കാന്‍ സാധിക്കുകയില്ല. അവിടെയാണ് ഒരു എഴുത്തുകാരന്റെ കഴിവ് മാറ്റുരയ്ക്കപ്പെടുക!
<>_____<>_____<>_____<>_____<>______<>______<>_______<>______<>_____<>

1 comment:

  1. നല്ല ചിന്തകള്‍ ..ആശംസകള്‍

    ReplyDelete