മൂല്യവത്തായ കഥകള്‍
വിദ്യാഭ്യാസം മനുഷ്യനെ സംസ്കാരസമ്പന്നനാക്കുമെന്നാണ് പൊതുവേ നമ്മുടെ വിശ്വാസം. എന്നാലത് ഏതു തരത്തിലുള്ള വിദ്യാഭാസത്തിനും സാധിക്കുന്ന കാര്യമാണോ ?! അല്ല എന്ന് ഒറ്റ വാക്കിലിതിനുത്തരം പറയാം. എന്നാലതെന്തു കൊണ്ടാണെന്നു പറയുമ്പോഴേ ആ ചോദ്യം നമ്മെ ശരിയായ പ്രശ്നത്തിലേയ്ക്കു നയിക്കുകയുള്ളൂ. നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായത്തിന്‍റെ അപര്യാപ്തതകളെക്കുറിച്ച് അല്പമെങ്കിലും ബോധാവാന്മാരാകാനതു സഹായിച്ചേക്കും.
കേവലം വിജ്ഞാനവിതരണം മാത്രം നല്കുന്ന ഒന്നായി ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം അധ:പതി ച്ചിട്ടു കാലം കുറച്ചായി.പരീക്ഷയ്ക്ക് എഴുതിവെയ്ക്കാനുള്ള കാര്യങ്ങളായാണ് ഇന്നു മാനുഷിക മൂല്യങ്ങളെ ക്കുറിച്ചുള്ള ബോധനം കൂടി നിര്‍വഹിക്കപ്പെടുന്നത് ഗുണപാഠം പറഞ്ഞു കൊടുക്കുന്നതോടെ അധ്യാപകര്‍ ത ങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞെന്ന നാട്യത്തില്‍ ആണ് ! മാത്രമല്ല മൂല്യവത്തായ കഥകള്‍ അവതരിപ്പിച്ചത് കൊണ്ട് മാത്രം എല്ലാം ആയെന്ന ധാരണയും ഉണ്ടു പലര്‍ക്കും വാസ്തവത്തില്‍ കുട്ടികളില്‍ സദാചാരമൂല്യ ങ്ങള്‍ വളര്‍ത്താന്‍ കഥകള്‍ വളരെ നല്ല ഉപാധി തന്നെയാണ്. എന്നാല്‍ അവ വേണ്ട വിധം അവതരിപ്പിക്കപ്പെ ടണം.ഷൊര്‍ണൂരിലെ പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോ. ആനന്ദ് മോഹന്‍ ഇക്കാര്യത്തില്‍ തന്‍റെ അനുഭവം ഇങ്ങനെ പറയുകയുണ്ടായി. അദ്ദേഹം ഒരിക്കല്‍ കണ്ണൂര്‍ ജില്ലയിലെ ഒരു ദുര്‍ഗുണപരിഹാരപാഠശാലയിലെ അന്തേവാസികള്‍ക്കായി ക്ലാസ് എടുക്കാന്‍ പോയി.ക്ലാസ്സിനു ശേഷം "നിങ്ങള്‍ക്ക് ഇവിടെ നിന്നു പുറത്തു പോ യാല്‍ എന്തു ചെയ്യാനാണ് ആഗ്രഹം ?" എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നത്രേ : എന്തു കുറ്റത്തിനാണോ അവര്‍ പിടിക്കപ്പെട്ടത് ആ കുറ്റങ്ങള്‍,ഇനി പിടിക്കപ്പെടാത്ത വിധം ചെയ്യാന്‍ കഴിയണം എന്നാ യിരുന്നുവത്രേ ! ഡോക്ടര്‍ അവിടെ ക്ലാസ് സംഘടിപ്പിച്ച സ്ഥലത്തെ സത്യസായിസംഘടനാപ്രവര്‍ത്തകരോട് ആഴ്ചയില്‍ ഒരിക്കല്‍ ആ കുട്ടികള്‍ക്കായി കഥകള്‍ പറഞ്ഞു കൊടുക്കാന്‍ നിര്‍ദ്ദേശം കൊടുത്താണ് മടങ്ങിയത് . പിന്നീട് ഒരു വര്‍ഷത്തിനു ശേഷം അതേ കുട്ടികള്‍ക്കായി ക്ലാസ് എടുക്കനെത്തിയ ഡോക്ടര്‍ ചോദ്യം ആവര്‍ത്തിച്ചു. അദ്ദേഹത്തിന് കിട്ടിയ മറുപടി "എനിക്ക് മഹാത്മാഗാന്ധി ആകണം" ; "എനിക്ക് സ്വാമി വിവേ കാനന്ദനെപ്പോലെയാകണം" എന്നൊക്കെ ആയിരുന്നുവത്രേ ! അദ്ദേഹത്തെപ്പോലുള്ള മൂല്യാധിഷ്ടിത വിദ്യാഭ്യാ സപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് അതാണ് : കഥകള്‍ തന്മയത്വത്തോടെ കുട്ടികള്‍ക്കു മുന്‍പാകെ അവതരിപ്പിക്കുക ; അവയിലെ മൂല്യങ്ങള്‍ കുട്ടികള്‍ തനിയെ സ്വാശീകരിച്ചു കൊള്ളും എന്ന് . മാത്രമല്ല ഗുണപാഠം കഥാന്ത്യത്തില്‍ പറഞ്ഞു കൊടുക്കുന്നതോടെ അതിന്‍റെ ഫലം ഇല്ലാതാവും എന്നു കൂടിയത്രേ !
No comments:
Post a Comment