കണ്ണന്‍ കോത്തായി
വെങ്കിടങ്ങില്‍ ഒരു കണ്ണന്‍ കോതതായിയെക്കുറിച്ചുള്ള കഥകള്‍ കേട്ട് കൊണ്ടാണ് ഞാന്‍ ബാല്യം പിന്നിട്ടത്. കണ്ണന്‍ കോതതായി ഒരു പേടിപ്പിക്കുന്ന മിത്തായി ഞങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു.പടിഞ്ഞാറി
ഭാനു പടിഞ്ഞാറില്ലത്തെ പണിക്കാരിയായിരുന്നു. അനില എന്‍റെ ഏട്ടന്‍റച്ഛന്‍റെ മകളാണ്. എന്‍റെ അനിയത്തി.ഞങ്ങളുടെ ബാലമനസ്സുകളില്‍ സ്വാഭാവികമായും ഭയത്തിന്‍റെ വിത്തുകള്‍ വിതയ്ക്കാന്‍ വേലക്കാരി എന്ന നിലയില്‍ ഭാനു തന്‍റെ വര്‍ഗസ്വഭാവം കൃത്യമായി പ്രകടിപ്പിച്ചു എന്നു പറയുന്നതാണ് ശരി !
കണ്ണന്‍ കോത്തായി വെങ്കിടങ്ങിലെ നാട്ടു പാതകള്‍ പിന്നിട്ടു നടക്കാറുണ്‍ടായിരുന്ന ദിവ്യ പരിവേഷമുള്ള വ്യക്തിയായിരു ന്നോ എന്നൊന്നും ഞാന്‍ ഒരിക്കലും അന്വേഷിക്കുകയുണ്ടായിട്ടില്ല. ചോദിച്ചാല്‍ വല്യേട്ടന്‍ പറഞ്ഞു തരുമായിരിക്കും !
പിന്നീടാണ് ഈ കൊത്തായി എന്നാല്‍ ഗോസായി ആണ് എന്നറിയുന്നത്. ഗോസായി എന്നാല്‍സന്ന്യാസി. ഈ സന്ന്യാസിയായ ഗോസായി എങ്ങനെയാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് ഭീതിദമായ ചിത്രമായി സ്ഥാനം പിടിച്ചതെന്നറിയില്ല. ഒരു പക്ഷെ ഇന്നത്തെ കള്ളസ്സന്ന്യാ സിസിമാരുടെ പൂര്‍വികനായിരുന്നോ ഈ കണ്ണന്‍ കോത്തായി ?! എനിക്കിന്നും അറിയില്ല !
No comments:
Post a Comment