ചില വയല്‍ക്കാഴ്ച്ചകള്‍
വിത്തം വിതച്ച്
പത്തു പറക്കണ്ടത്തില്‍ ,
നാണ്യമേനികള്‍ .
കൈ വെയ്ക്കുന്നുണ്ട്
കൈത്തോടരഞ്ഞാണത്തില്‍
ജേസീബീക്കൈകള്‍ .
കൂലിക്കണക്കില്‍ ,
തരിശിട്ട മനസ്സുകള്‍ ;
ഒഴികണ്ടങ്ങള്‍ .
തൂര്‍ക്കാക്കണ്ടത്തില്‍
കൂര്‍ക്കത്തലകള്‍ കണ്ടു
പാറിപ്പോം കിളി .
No comments:
Post a Comment