Tuesday, March 22, 2022

ദാമോദരന്‍മാഷും ചില ധര്‍മ്മസങ്കടങ്ങളും

ദാമോദരന്‍മാസ്റ്റര്‍ക്കു ദേഷ്യവും സങ്കടവും ഒരുമിച്ചുവന്നു. കാര്‍ത്യായനിട്ടീച്ചറുടെ ക്ളാസ്സില്‍നിന്നതാ ബഹളമുയര്‍ന്നിരിക്കുന്നു വീണ്ടും ! ഒരല്‍പംമുന്‍പുമാത്രമാണു ചെന്നുപറഞ്ഞത് ആ ക്ലാസിലെ കുട്ടികളോട് : " കുട്ടികളേ, നിങ്ങളിങ്ങനെ ബഹളമുണ്ടാക്കിയാല്‍ എനിക്കുപഠിപ്പിക്കണ്ടേ വല്ലതും ?" എല്ലാവരും അപ്പോള്‍ ശാന്തരായി. ഇളിഞ്ഞ ചിരിയോടെ ചിലര്‍ നോക്കി .ചിലര്‍ ചിത്രം വരയ്ക്കുകയാണ്. വേറെച്ചിലര്‍ പകര്‍ത്തിയെഴുതുന്നു .