Saturday, November 3, 2012

കൈ മുറിഞ്ഞ നര്‍ത്തകീ വിഗ്രഹവും ദേവേന്ദ്ര രാജും മറ്റും .

സര്‍, യു ലുക്ക്‌ ലൈക്‌
എ സ്റ്റാച്യൂ !

കൈ മുറിഞ്ഞ നര്‍ത്തകീ വിഗ്രഹം .
             

















                        പൊതുവേ ക്രിയേറ്റിവിറ്റി ഇഷ്ടപ്പെടുന്നയാള്‍.. എന്നാലോ മഹാമടിയന്‍ .ഇങ്ങനെ വിശേഷിപ്പിക്കാവുന്ന പ്രക്രുതക്കാരന്‍ .ചില സമയങ്ങളില്‍.... .എല്ലാറ്റില്‍ നിന്നുമൊരു വിടുതല്‍ കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ ഒരു എ ഫോര്‍ ഷീറ്റ് , "മര്യാദയ്ക്കെഴുതുന്ന" ഒരു കറുത്ത മഷിപ്പേന ! ഇത്രയും ഒത്തു വന്നാല്‍ മേല്‍പ്പറഞ്ഞ മനുഷ്യനായ ഞാന്‍ വരച്ചു കളയും !   നാട്ടില്‍ നിന്നാല്‍ വീട്ടിലെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഇതൊന്നും സാധിക്കാറില്ല
വികലാംഗത്വം വന്ന ബുദ്ധപ്രതിമ 

ഹൈദരാബാദില്‍ സീ സീ യാര്‍ ടീ യുടെ ഒരു ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം . സെന്‍റര്‍  ഫോര്‍ കള്‍ച്ചറല്‍ റിസൊഴ്സ് ട്രെയിനിംഗ് എന്ന സ്ഥാപനം സംഘടിപ്പിക്കുന റോള്‍ ഓഫ് പപ്പെറ്റ്റി ഇന്‍ എജുകേഷന്‍  എന്ന രണ്ടാഴ്ച മാത്രം നീണ്ട ഒരു പരിശീലന പരിപാടി.ഈ പറഞ്ഞ ഒരു മാനസികമായ 'ഫ്രീ' അനുഭവപ്പെട്ട ദിവസങ്ങള്‍ .
                    ഒരു ദിവസം പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങള്‍ ബസ്സില്‍ പുറപ്പെട്ടു. ഞങ്ങളില്‍ ഭാരതത്തിന്‍റെ ഒരു ഏകദേശ പ്രാതിനിധ്യം ഉണ്ടായിരുന്നു.കശ്മീരി യുവാക്കളായ സുരേഷ് ശര്‍മ, നരേഷ്‌ ശര്‍മ, ധ്രുവ്സിംഗ്, മറ്റു തദ്ദേശീയര്‍, മഹാരാഷ്ട്രാക്കാരിയായ അര്‍ച്ചന ദേശ്മുഖ്,പിന്നെ ശാന്തി താക്കൂര്‍, "വേറെയും ബീഹാറികള്‍" തുടങ്ങി മലയാളികളായ വീബീ കൃഷ്ണകുമാറും അയാളുടെ കൂട്ടുകാരായ ബാലമുരളിയും മുരളിമാഷും ഉള്‍പ്പെട്ട  ത്രിമൂര്‍ത്തികളും ഒക്കെയുണ്ടായിരുന്നീ ഞങ്ങളില്‍ !  ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌ മുതലായ സ്ഥലങ്ങളില്‍ എത്തും മുന്‍പേ ഞങ്ങളാ ഞായറാഴ്ച ഹൈദരാബാദിലെ പ്രസിദ്ധമായ മ്യൂസിയവും സന്ദര്‍ശിച്ചു. 
                       
                    ആ മ്യൂസിയത്തില്‍ എനിക്ക് ഇഷ്ടം പോലെ സമയം ലഭിച്ചു .ഇത്രയേറെ ശില്പങ്ങള്‍ ! പെയിന്റിങ്ങുകള്‍ ! എനിക്കു  വരയ്ക്കാ  തിരിക്കാന്‍ കഴിഞ്ഞില്ല ! (ഇനി കഴിഞ്ഞിരുന്നെങ്കില്‍ തന്നെ ഞാന്‍ വരയ്ക്കുമായിരുന്നു !) 
  
                      ഒരിരുനൂറു പേജിന്‍റെ നോട്ടുപുസ്തകത്തില്‍ അങ്ങട് വരച്ചൂ !   




നന്ദി 
ദേവപ്രതിമ 
ദേവീ വിഗ്രഹം 


ഒരു പെയിന്റിംഗ്


മറ്റൊരു പെയിന്റിംഗ്
ഇതു വരച്ചു കൊണ്ടിരിക്കെ അവിടെയെത്തിയ മറ്റൊരു കൃഷ്ണകുമാറിനെ പരിചയപ്പെട്ടു !അദേഹം കുടുംബസമേതം ഹൈദരാബാദിലെത്തിയതായിരുന്നു. ഒരു നഗ്ന സുന്ദരിയുടെ ചിത്രം വരയ്ക്കുന്നതില്‍ എനിക്കല്‍പം ചമ്മലുണ്ടായിരുന്നു ! പിന്നെ കലയല്ലേ, അതൊന്നും സാരമില്ല എന്നു കരുതി സമാധാനിച്ചു ! പഴയന്നുര്‍ക്കാരനായിരുന്നു അദ്ദേഹം. തൃശൂര്‍ ജില്ലയില്‍ അതും എന്‍റെ ചേലക്കരയുടെ അടുത്തുള്ള പ്രദേശത്തുകാരന്‍. ! ആ അടുപ്പം എനിക്കു തോന്നി. അദ്ദേഹത്തിന് എന്നോടും തോന്നിയിട്ടുണ്ടാകാം. എന്തായാലും ഞാന്‍ അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ സമ്പാദിച്ചു . അദ്ദേഹം എന്‍റെയും !
ഇതു ജീവനുള്ള വ്യക്തി !
കോഴ്സ് പാര്‍ടിസിപന്റ്റ്‌ ആയ
 ഒരു  കശ്മീരി യുവാവ്‌ 
ഒരു വൈകുന്നേരം സീസീ യാര്‍ ട്ടീയുടെ
മുന്‍വശത്തെ നടപ്പാതയിലിരിക്കെ വരച്ച
സ്കെച്ച് :
 സീസീ യാര്‍ ട്ടീ

അനന്തശയനം 
കുറിയവരാം 
ഏഴിലോരാള്‍ !

സെവന്‍ ഡ്വാര്‍ഫ്സ് എന്ന
പെയിന്റിംഗ് വരച്ചപ്പോള്‍ .
ഇങ്ങനെ വരച്ചു കൊണ്ടു നീങ്ങവേ   പ്രതിമയ്ക്കു സമീപത്തെത്തി. ജീവനുള്ള പ്രതിമ ! ആ പ്രതിമ അത്രടം നടന്നതിന്‍റെ കിതപ്പാറ്റാന്‍ ആ മ്യൂസിയത്തിലെ ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു !  ഒപ്പം ഇന്ദ്രാണീദേവീ എന്നോ മറ്റോ കൌതു കകരമായ  സാമ്യമുള്ള പേരോടു കൂടി ആ പ്രതിമയുടെ പത്നിയും ! അതെ, ആ മനുഷ്യന്‍ ഒരു പ്രതിമയെന്നോണം കാണപ്പെട്ടു ! എനിക്ക്ഒരു കുസൃതി തോന്നി.ഒന്നും ആലോചിച്ചില്ല , അദ്ദേഹത്തിന്‍റെ  അരികെ ചെന്ന്ഞാന്‍ നിറഞ്ഞ ചിരിയോടെ എനിക്കറിയാവുന്ന ഇംഗ്ലീഷില്‍   ചോദിച്ചു : "എക്സ്ക്യൂസ് മി സര്‍, മേ ഐ മേക്ക് എ ജോക്ക് അറ്റ്‌ യു? "  പിനെന്താ ?! എന്നോ മറ്റോ പറഞ്ഞു കൊണ്ട് ചിരിയോടെ അദ്ദേഹം എന്നെ നോക്കി. എനിക്കു ധൈര്യമായി. ഞാന്‍ പറഞ്ഞു "സര്‍, യു ലുക്ക്‌ ലൈക്‌ 
എ സ്റ്റാച്യൂ ! ".... അദ്ദേഹത്തിനു നീരസമായോ ? ഞാന്‍  ആ മുഖത്തേയ്ക്ക് ഉറ്റു നോക്കി. ഇല്ല ആ മുഖം പോലെ ചിരിയും വിടര്‍ന്നു നില്‍ക്കുകയാണ്. പിന്ന താമസിച്ചില്ല, ഞാന്‍ എന്‍റെ ആവശ്യം ഉണര്‍ത്തിച്ചു ! സര്‍ കാന്‍ ഐ ഡ്രോ യുവര്‍ പിക്ചര്‍ ?! അദ്ദേഹം  സന്തോഷപൂര്‍വ്വം അതിനനുവദിച്ചു. ഞാന്‍ വരച്ചു. അദ്ദേഹത്തെ കാണിച്ചു.  "യു മെയ്ഡ് മി എ വാണ്ടഡ് പെഴ്സന്‍" എന്നു പറഞ്ഞ് അദ്ദേഹം കുലുങ്ങിക്കുലുങ്ങി ചിരിച്ചു. കൂടെ ഞാനും. അദ്ദേഹം ആ ചിത്രത്തില്‍ തന്‍റെ കയ്യൊപ്പിട്ടു . ഹിന്ദിയിലായിരുന്നു അത് . ദേവേന്ദ്രരാജ് !  അതെ, ഉത്തരേന്ത്യയിലെങ്ങോ ഉള്ള തന്‍റെ "ബിസിനസ് സ്വര്‍ഗ"ത്തിന്‍റെ അധിപനായ ആ മനുഷ്യന്‍ ! അദ്ദേഹത്തിന്‍റെ  ഭാര്യാസഹോദരനും കൂടെയുണ്ടായിരുന്നു. ആ പേരും സമാനമായ ഒരു പേരായിരുന്നു എന്നു ഞാനോര്‍ക്കുന്നു.                                                                                                    

ഒരു പപ്പെട്ട്രി ഷോ 
ക്രിയേറ്റിവിറ്റി : പച്ചക്കറികളില്‍ നിന്നു  പൂക്കള്‍ !
കൃഷ്ണ മൂര്‍ത്തിയുടെ ഡെമോന്‍സ്ട്രേഷന്‍
വേളയില്‍ വരച്ച ചിത്രം .   




ഞാന്‍ ഒരു പരിശീലനം സിദ്ധിച്ച ചിത്രകാരനല്ല. എന്‍റെ അച്ഛന്‍ വരയ്ക്കുമായിരുന്നു.എന്‍റെ പഴയ ഇല്ലത്തിന്‍റെ  മുകള്‍ നിലയില്‍ പടിഞ്ഞാറേ മുറിയുടെ പടിഞ്ഞാറേ ചുമരില്‍ അച്ഛന്‍ ഒരു ചിത്രം വരച്ചു വെച്ചിരുന്നു . കരിക്കട്ട കൊണ്ടോ മറ്റോ ആയിരുന്നു. ആരും പ്രോല്‍സാഹിപ്പിക്കാന്‍ ഇല്ലാതിരുന്ന എന്‍റെ പരമസാധുവായ അച്ഛന്‍ . എന്‍റെ മകനും മകളും  വരയ്ക്കും.ഞാനും വേണ്ടത്ര പ്രോല്‍സാഹനം അവര്‍ക്കു നല്‍കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. 
 ഈ പോസ്റ്റ്‌  ഏകദേശം മുപ്പതു കൊല്ലം മുന്‍പ് അമ്പത്തിനാലാം വയസ്സില്‍ മരിച്ച,എന്‍റെ അച്ഛന്‍റെ സ്മരണകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.






4 comments:

  1. നല്ല വരകള്‍...നല്ല ക്രിയേറ്റിവിറ്റി...നല്ലവണ്ണം ഇഷ്ടായി, ട്ട്വോ!

    ReplyDelete
  2. സന്തോഷം മാഷേ :)

    ReplyDelete
  3. Congratulations. Best drawings.

    ReplyDelete