Thursday, October 27, 2011

വന്നു വന്ന്....!

 നമ്മുടെ നാട്ടി  വന്നു വന്ന് എന്തിനുമേ തിനും രാഷ്ട്രീയക്കാർ വന്ന്‍ ഉത്ഘാടനം ചെയ്താലേ  ഒരുമാതിരിപ്പെട്ടവര്‍ക്കൊ ക്കെ സന്തോഷമാകൂ എന്ന നിലയാണിന്ന്‍.കലാകാരന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും എന്തിനുപറയുന്നു, വലിയ സാഹിത്യകാരന്മാരുടെയും മീതെയാണവരുടെ സ്ഥാനം.പ്രോട്ടോക്കോള്‍ എന്ന ഉമ്മാക്കി കാണിച്ചു ഭയപ്പെടുത്തുമവർ.ഇതു ശരിയെന്നു തോന്നാത്തവരും ഈ നാട്ടിലുണ്ടാവില്ലേ ?!(പറയാന്‍ ധൈര്യമില്ലെങ്കിലും!!!)

Wednesday, October 26, 2011

മുല്ലനേഴിയുടെ ഭക്തി !

























മുല്ലനേഴിയുടെ ഭക്തിയെക്കുറിച്ചു വൈകിയാ‌ ണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ന് ഗുരുവായൂരിലായാലും മറ്റുള്ള ഏതൊരു  അംബലത്തിലായാലും ഒരു കയ്യില്‍ നിന്ന് ഷര്‍ട്ട്‌ ഊരാതെ തൊഴാനെത്തുന്ന 'ഭക്തന്മാരെ' ക്കാണാം. 
മുല്ലനേഴിക്കു  പക്ഷെ 'വി ഐ പി ഭക്തന്മാരെ'പ്പോലെ കസവുത്തരീയം പോയിട്ട്  രണ്ടാംമുണ്ടുപോലും വേണ്ട.പ്രസാദം അണിയുന്നതോ മനസ്സിന്റെ തിരുനെറ്റിയിലാണ്.പ്രപഞ്ചസത്യമെന്ന കവിതയിലൂടെ അദ്ദേഹം തന്റെ അന്ത്യവേള മുന്‍ കൂട്ടിക്കണ്ടാതായി പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍.

Saturday, October 22, 2011

തെറി പറച്ചില്‍

 22-10-2011,  ശനി.
തെറി പറച്ചില്‍.... അതിന്‍റെ മന:ശാസ്ത്രം എന്തായിരിക്കാം?! ചേരിപ്രദേശങ്ങളിലും മററുമുള്ളവ തെറിപറയുന്നതി നാവുവഴക്കം  വന്നവരാണ്. എന്തുമാവട്ടെ,

ഇന്നു ബസ്സില്‍ എന്നോടോപ്പാമി രുന്നിരുന്ന ഒരു കാരണവ‍ ഒരു കാരണവും കൂടാതെ (എന്നു ഞാന്‍ കരുതുന്നതില്‍ തെറ്റുണ്ടാവാം!) തന്‍റെ പരിചയക്കാരോടു തെറി പറയുന്നതു കേട്ടു ഞാതരിച്ചിരുന്നുപോയി.(കൊരിത്തരിക്കുന്നവരുമുണ്ടാവാം!!കൈ തരിക്കുന്നവരോ ?!)

Wednesday, October 19, 2011

ഇതെന്തൊരു റൈറ്റ് ടേണാണ് ?!

കേരളത്തിലെ റോഡുകളിലിന്നു പൊതുവേ കണ്ടു വരുന്ന നിയമലംഘനം മറ്റു  റോഡുകളിലേയ്ക്കു വാഹന ഡ്രൈവര്‍മാരിലധിക പേരും വാഹനവുമായി പ്രവേശിക്കുന്ന രീതിയാണ്. വലത്തേ ഓരം ചേര്‍ന്ന് വലതുഭാഗത്തെയ്കുള്ള  റോഡിലേയ്ക്ക് പ്രവേശിക്കും.ആ സമയം തന്നെ മുകളിലെ ചിത്രത്തില്‍ കാണു മ്പോലെ ഒരു വാഹനം ഇടതുഭാഗത്തുള്ള റോഡിലേയ്ക്ക് തിരിയുന്നുവേങ്കി ലോ? ......ഇതൊന്നും പക്ഷെ കണക്കിലെടുക്കത്തവരാണിന്നു ഭൂരിഭാഗവും. കാറുകളാവട്ടെ ഇരുചക്ര വാഹനങ്ങളാവട്ടെ, ഇതാണിന്നത്തെ രീതി.  ഇതെ ന്തൊരു  റൈറ്റ് ടേണാണ് ?! അതെ സമയം  സായിപ്പിനു  നിയമം പാലിക്കാനാ ണിഷ്ടം. മറിച്ചുള്ളവരി്ല്ലെന്നല്ല, ബഹുഭൂരിപക്ഷവും റോട്ടിലച്ചടക്കം പാലിക്കാനിഷ്ടപ്പെടുന്നവരാണ്. ഷോര്നൂരിലുള്ള ശ്രീ വി . ആനന്ദ് മോഹന്‍ ഡോക്ടരിക്കാര്യം എന്നോട് പറയുകയുണ്ടായിട്ടുണ്ട്‌. ലണ്ടനിലെ താമസക്കാ ലത്തെ അനുഭവം വച്ചാണിത്.   ‍

Sunday, October 16, 2011

ലൈംഗികപീഡനം എന്ന അര്‍ത്ഥം മാത്രം

'നിന്ദിതരും പീഡിതരും', എന്ന ഡേറ്റോവിസ്കിയുടെ നോവലിന്നു നാം കേള്‍ക്കുമ്പോള്‍ പുതിയ അര്‍ത്ഥത്തിലാണ് കേള്‍ക്കുകയെന്നു പറയാം. കൃസ്തുവിന്റെ പീഡാനുഭവങ്ങളുടെ എന്നു കേട്ടാലും.... ! പത്രങ്ങളായ പത്രങ്ങളെല്ലാം ഇതിനുത്തരവാദികളാണ്.പീഡനം എന്ന വാക്കിനെ ലൈംഗികപീഡനം എന്ന അര്‍ത്ഥം മാത്രം ഉള്ളതാക്കി മാററിയിരിക്കുന്നു അവരെല്ലാം. എന്നാലോ മുല കുടി മാറാത്ത പിഞ്ചുകുഞ്ഞുങ്ങളെ  വരെ തങ്ങളുടെ കാമാസക്തിയ്ക്കിരയാക്കുന്ന നരപിശാചുക്കളനുദിനം പെരുകിവരുന്ന ഈയൊരു ദശാസന്ധിയിലീ പ്രത്യേക അര്‍ത്ഥദ്യോതകമായിട്ടീ വാക്ക് ഉപയോഗിച്ചു വരുന്നതിലെ അപാകത നമുക്കു പൊറുത്തു കളയാം.

Wednesday, October 12, 2011

ഊതിപ്പറത്തുന്ന നിയമം

ഇന്നു പൊതു സ്ഥലങ്ങളിലെവിടെയാണ് പുകവലി നിരോധന നിയമം ലംഘിക്കപ്പെടാതെ പാലിച്ചുപോരുന്നത് ?! ഈ നിയമവും മറ്റു മിക്ക നിയമങ്ങളുടെ വഴിയെത്തന്നെ; എല്ലാമിന്നൊരു അയഞ്ഞ മട്ടിലായിരിക്കുന്നു. എന്താ ശരിയല്ലേ? 
ആരു ചോദിക്കാനുണ്ട് ?
ആരെയും കൂസാതെ  !
പഴക്കം വന്ന ശീലം
                                                       
നിയമത്തിന്റെ  മുഖത്തേയ്ക്കോ ...!?
വയററുപിഴപ്പല്ലേ!
വണ്ടീ വണ്ടീ നിന്നെപ്പോലെ... !
സിഗരട്ട് ചര്മിനാരോ .. !!!
ധൂമവലയം .
ഇത്തിരി പുകച്ച്ചാലെന്താ ...?

Sunday, October 9, 2011

ENVIORNMENTAL VIOLATION

പാരിസ്ഥിതിക നിയമലംഘനം

ഒരു ക്രിക്കറ്റ്  സ്റ്റേഡിയത്തിനായി ഉണ്ടാക്കിയ പാരിസ്ഥിതിക നിയമലംഘനം റിപ്പോര്ട്ടു ചെയ്തിരിക്കുന്നതു നോക്കൂ.
The Coastal Regulation Zone Management Authority (CRZMA) will slap a fine on theKerala Cricket Association (KCA) for violating the Environment Protection Act at the site of the proposed stadium at Edakochi.





It is learnt that the authority is waiting for a reply to the notice given to the KCA, for taking a final action in this regard. There were allegations that the KCA had cut down the mangrove vegetation on the proposed land as part of the preparatory works. The CRZMA had issued a notice seeking an explanation from the KCA in September, 2009.
However, as the explanation was not satisfactory, the CRZMA issued another notice to the KCA seeking a reply by the third week of May. The CRZMA authorities said that the land came under CRZ1 (ecologically fragile land).
“After conducting studies, we found that the land came under CRZ1 category. We have given notice to the KCA seeking an explanation,” CTS Nair, chairman, CRZMA said. However, he refused to reveal whether the authority had decided to slap a fine on the KCA.
the stadium could be constructed only by violating at least five environmental rules, including the Coastal Regulation Zone guidelines, Kerala Paddy Fields and Wetland Conservation Act, Biodiversity Act, Land Reforms Act and Forest Act.
The Centre and State should not give the green signal for the project at a time when factors like global warming, depletion of fisheries’ resources and food security were becoming severe.
Several hectares would have to be cleared for setting up facilities like roads, buildings, bridge and parking space near the proposed site of the stadium. The project will eventually result in the gross violation of Coastal Regulation Zone guidelines.

ഓരോരുത്തരും ഓരോ ആവശ്യങ്ങള്‍ക്കായി  കുന്നുകളിടിച്ചു നിരത്താനോ കായലുകളൊക്കെ നികത്താനോ ന്യായം പറഞ്ഞു മുന്നോട്ടു വരും. പരിസ്ഥിതിക്ക് തന്റെ ധര്‍മം നിര്‍വഹിക്കാനാ യി  ഇവയെല്ലാം തനിക്കാവശ്യമുന്ടെന്നു പറഞ്ഞു  സ്വയം മുന്നോട്ടു വരാനാകുമോ ,ഇല്ലല്ലോ? അതിനാലാണ് പരിസ്ഥിതി പ്രാവര്‍ത്തകര്‍. അവര്‍ക്ക് നേരെ കുതിര കേറാനിവിടെ ഒട്ടനവധി ആള്‍ക്കാരുണ്ട്. അതാണ്‌ 'പ്രബുദ്ധ കേരളത്തിലെ' സ്ഥിതി ! 

അഹങ്കാരത്തിന്‍റെ ആള്‍രൂപങ്ങൾ

അവനവന്‍റെ സൌകര്യത്തിനനുസരിച്ചു റോഡുപ യോഗിക്കുകയെന്നായിരി- ക്കുന്നു ഇപ്പോ ള്‍.പലപ്പോഴും അഹങ്കാരത്തിന്‍റെ ആള്‍രൂപങ്ങളെ നിത്യേന നമ്മുടെ പൊതുനിരത്തുകളി നമുക്കു കണ്ടുമുട്ടേണ്ടിവരും.ഫുട്റെസ്റ്റി ലംബമായി കാല്‍കൾ വച്ചുകൊണ്ടു ബൈക്കുകളിൽ ചീറിപ്പാഞ്ഞു പോകുന്നവരെ ശ്രദ്ധിക്കാറുണ്ടോ നിങ്ങൾ ? അഹങ്കാരത്തിന്‍റെ കൊടിവച്ച കാറുകളില്‍ പോകുന്നവരും സാധാരണ കാഴ്ചയാണിന്ന്‍.പണവും ശാസ്ത്രപുരോഗതിയുടെ ഫലങ്ങളും നമ്മിലധികം പേരെയും അഹങ്കാരികളും പൊങ്ങച്ചക്കാരുമാക്കിയിരിക്കുന്നു.

എന്തൊരു സമ്പ്രദായം !

എന്തൊരു സമ്പ്രദായം !




നിയമങ്ങളതേപടി  പാലിക്കുന്നതു കുറച്ചിലാ- യി നമ്മളീ മലയാളികളായ മലയാളികളെ- ല്ലാം  കരുതിത്തുടങ്ങിയിട്ടു  നാളുകള്‍ കുറച്ചാ- യി. റോഡിലൂടെ നടക്കുക യാണെന്നിരിക്കട്ടെ, തുപ്പി വൃത്തികേടാക്കാനൊരു മടിയുമില്ല പല ര്‍ക്കും . ഇടതു വശത്തുകൂടി  നടക്കുന്നവരാ- ണ് ബഹുഭൂരിഭാഗവും. പരിസരമായാലും ജലാശയങ്ങളായാലും സമീപനം ഇതുതന്നെ. നിയമങ്ങളെ  പ്രവൃത്തികൊണ്ടു കരിച്ചു കളയുകയാണിവരെല്ലാം.  

Sunday, October 2, 2011

മലയാളിയുടെയൊരു ശുചിത്വബോധം



മലയാളിയുടെ ശുചിത്വബോധം അങ്ങേയറ്റം പ്രശംസനീയ മാണെന്നു പറയാതെ വയ്യ ! ശരിയല്ലേ ? എവിടെയെങ്കിലും നാം വൃത്തികേടാക്കി യിടാറുണ്ടോ ? ഇല്ല !ല്ലോ ! ബസ്‌സ്റ്റോപ്പുകളിലായാലും മറ്റു പൊതുസ്ഥലങ്ങളിലായാലും ശരി,വൃത്തിയായി സൂക്ഷിക്കുന്നതാണു മലയാളിയുടെ ശീലം; ഒരിടത്തുപോലും തുപ്പുന്ന പതിവു നമുക്കില്ല ! ചപ്പുചവറുകളിടുന്ന കാര്യത്തിലാണെങ്കിലോ, ഇത്രയും പ്രബുദ്ധരായ ജനങ്ങളെ കാണുന്നതിനു ചന്ദ്രനിലോ ചൊവ്വയിലോ പോകണം!‍‍