Sunday, November 25, 2012

ചില വയല്‍ക്കാഴ്ച്ചകള്‍



വിത്തം  വിതച്ച്
പത്തു പറക്കണ്ടത്തില്‍ ,
നാണ്യമേനികള്‍ .

കൈ വെയ്ക്കുന്നുണ്ട്
കൈത്തോടരഞ്ഞാണത്തില്‍ 
ജേസീബീക്കൈകള്‍ .

കൂലിക്കണക്കില്‍ ,
തരിശിട്ട മനസ്സുകള്‍ ;
ഒഴികണ്ടങ്ങള്‍ .

തൂര്‍ക്കാക്കണ്ടത്തില്‍   
കൂര്‍ക്കത്തലകള്‍ കണ്ടു 
പാറിപ്പോം കിളി .

Saturday, November 24, 2012

ഏതാനും വയല്‍ ഹൈക്കു ക'വിത'കള്‍ .

ഏതാനും വയല്‍ ഹൈക്കു ക'വിത'കള്‍ .

വയലമ്മയ്ക്കായ്‌ 
ഊടും പാവുമൊരുക്കി
പച്ചക്കംബളം .


അപ്പുതപ്പിനു
കള്ളികളിട്ടീടുന്ന
ഇടവരമ്പുകള്‍.. . ..

കൊറ്റിനെ ധ്യാനിക്കും
കൊറ്റികളൊരുക്കുന്ന
എംബ്രോയ്ഡറി .

പച്ചപ്പുതപ്പിനു
വര്‍ണ്ണക്കരകള്‍ ഇടും
പോക്കുവെയില്‍ .

വൃശ്ചികക്കാറ്റു
കംബളത്തിനുണ്ടാക്കും
ചുളിവുകള്‍ .

Friday, November 9, 2012

യാഗശാലയില്‍.

2011 ലെ പാഞ്ഞാള്‍ അതിരാത്രത്തിന്‍റെ  യാഗശാലയില്‍ ഇരുന്നു വരച്ചത്. 

Add caption
                                'തുപ്പേട്ടന്‍' എന്ന അനുഗൃഹീതനായ ചിത്രകാരന്‍. .അദ്ദേഹത്തിന്‍റെ മുന്നില്‍ ഞാന്‍ ആരുമല്ല. അദ്ദേഹത്തെ ഈ ചിത്രങ്ങള്‍ കാണിക്കാന്‍ കഴിയുകയില്ല. കാണിച്ചാലും അദ്ദേഹത്തിന് ഇവ കാണാന്‍ കഴിയുകയില്ല. കാഴ്ചശക്തിക്ക് ചികില്‍സിച്ചു  ഭേദമാക്കാന്‍ കഴിയാത്ത വിധത്തില്‍ മങ്ങലേററിരിക്കുന്നു . ഒരു നിഴല്‍ രൂപം പോലെ മാത്രമേ എന്തും ആരെ യും അദ്ദേഹത്തിനു  കാണാന്‍ കഴിയൂ. സഹൃദയനായ അദ്ദേഹത്തിനായി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.




Add caption















Add caption















Add caption

Thursday, November 8, 2012

നൈട്രജന്‍നിധികുംഭങ്ങള്‍


നൈട്രജന്‍നിധികുംഭങ്ങളുമായ് 
ആകാശക്കുന്നിറങ്ങി,
തുലാവര്‍ഷമുകില്‍പ്പെണ്ണുങ്ങള്‍ .


Tuesday, November 6, 2012

നീട്ടിവെച്ച പത്രവായന !





പുലരിമഴ ;
ദ്രുതമണഞ്ഞകലും കിണികിണിം ;
പങ്കച്ചുവട്ടില്‍ പത്രം !



Early morning rain ;
Careless newspaper boy ;
Postponed reading !



Sunday, November 4, 2012

നിത്യസഞ്ചാരിയായ ചിത്രകാരന്‍


പൊട്ടിയ അരഞ്ഞാണത്തുണ്ടുകള്‍ ;ആകാശം നോക്കിക്കിടക്കുന്ന കണ്ണാടിച്ചില്ലുകള്‍ !








പുഴയുടെ വഴികളില്‍ 
ആകാശം നോക്കിക്കിടക്കുന്ന 
കണ്ണാടിച്ചില്ലുകള്‍ ! 

ആഴി തേടിപ്പോയ വഴികളിലവിടവിടെ,
പൊട്ടിയ അരഞ്ഞാണത്തുണ്ടുകള്‍ ;
കുനിഞ്ഞവ പെറുക്കിയെടുക്കുന്ന വിദൂരഹസ്തങ്ങള്‍ !

Saturday, November 3, 2012

കൈ മുറിഞ്ഞ നര്‍ത്തകീ വിഗ്രഹവും ദേവേന്ദ്ര രാജും മറ്റും .

സര്‍, യു ലുക്ക്‌ ലൈക്‌
എ സ്റ്റാച്യൂ !

കൈ മുറിഞ്ഞ നര്‍ത്തകീ വിഗ്രഹം .
             

















                        പൊതുവേ ക്രിയേറ്റിവിറ്റി ഇഷ്ടപ്പെടുന്നയാള്‍.. എന്നാലോ മഹാമടിയന്‍ .ഇങ്ങനെ വിശേഷിപ്പിക്കാവുന്ന പ്രക്രുതക്കാരന്‍ .ചില സമയങ്ങളില്‍.... .എല്ലാറ്റില്‍ നിന്നുമൊരു വിടുതല്‍ കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ ഒരു എ ഫോര്‍ ഷീറ്റ് , "മര്യാദയ്ക്കെഴുതുന്ന" ഒരു കറുത്ത മഷിപ്പേന ! ഇത്രയും ഒത്തു വന്നാല്‍ മേല്‍പ്പറഞ്ഞ മനുഷ്യനായ ഞാന്‍ വരച്ചു കളയും !   നാട്ടില്‍ നിന്നാല്‍ വീട്ടിലെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഇതൊന്നും സാധിക്കാറില്ല
വികലാംഗത്വം വന്ന ബുദ്ധപ്രതിമ 

ഹൈദരാബാദില്‍ സീ സീ യാര്‍ ടീ യുടെ ഒരു ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം . സെന്‍റര്‍  ഫോര്‍ കള്‍ച്ചറല്‍ റിസൊഴ്സ് ട്രെയിനിംഗ് എന്ന സ്ഥാപനം സംഘടിപ്പിക്കുന റോള്‍ ഓഫ് പപ്പെറ്റ്റി ഇന്‍ എജുകേഷന്‍  എന്ന രണ്ടാഴ്ച മാത്രം നീണ്ട ഒരു പരിശീലന പരിപാടി.ഈ പറഞ്ഞ ഒരു മാനസികമായ 'ഫ്രീ' അനുഭവപ്പെട്ട ദിവസങ്ങള്‍ .
                    ഒരു ദിവസം പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങള്‍ ബസ്സില്‍ പുറപ്പെട്ടു. ഞങ്ങളില്‍ ഭാരതത്തിന്‍റെ ഒരു ഏകദേശ പ്രാതിനിധ്യം ഉണ്ടായിരുന്നു.കശ്മീരി യുവാക്കളായ സുരേഷ് ശര്‍മ, നരേഷ്‌ ശര്‍മ, ധ്രുവ്സിംഗ്, മറ്റു തദ്ദേശീയര്‍, മഹാരാഷ്ട്രാക്കാരിയായ അര്‍ച്ചന ദേശ്മുഖ്,പിന്നെ ശാന്തി താക്കൂര്‍, "വേറെയും ബീഹാറികള്‍" തുടങ്ങി മലയാളികളായ വീബീ കൃഷ്ണകുമാറും അയാളുടെ കൂട്ടുകാരായ ബാലമുരളിയും മുരളിമാഷും ഉള്‍പ്പെട്ട  ത്രിമൂര്‍ത്തികളും ഒക്കെയുണ്ടായിരുന്നീ ഞങ്ങളില്‍ !  ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌ മുതലായ സ്ഥലങ്ങളില്‍ എത്തും മുന്‍പേ ഞങ്ങളാ ഞായറാഴ്ച ഹൈദരാബാദിലെ പ്രസിദ്ധമായ മ്യൂസിയവും സന്ദര്‍ശിച്ചു. 
                       
                    ആ മ്യൂസിയത്തില്‍ എനിക്ക് ഇഷ്ടം പോലെ സമയം ലഭിച്ചു .ഇത്രയേറെ ശില്പങ്ങള്‍ ! പെയിന്റിങ്ങുകള്‍ ! എനിക്കു  വരയ്ക്കാ  തിരിക്കാന്‍ കഴിഞ്ഞില്ല ! (ഇനി കഴിഞ്ഞിരുന്നെങ്കില്‍ തന്നെ ഞാന്‍ വരയ്ക്കുമായിരുന്നു !) 
  
                      ഒരിരുനൂറു പേജിന്‍റെ നോട്ടുപുസ്തകത്തില്‍ അങ്ങട് വരച്ചൂ !   




നന്ദി 
ദേവപ്രതിമ 
ദേവീ വിഗ്രഹം 


ഒരു പെയിന്റിംഗ്


മറ്റൊരു പെയിന്റിംഗ്
ഇതു വരച്ചു കൊണ്ടിരിക്കെ അവിടെയെത്തിയ മറ്റൊരു കൃഷ്ണകുമാറിനെ പരിചയപ്പെട്ടു !അദേഹം കുടുംബസമേതം ഹൈദരാബാദിലെത്തിയതായിരുന്നു. ഒരു നഗ്ന സുന്ദരിയുടെ ചിത്രം വരയ്ക്കുന്നതില്‍ എനിക്കല്‍പം ചമ്മലുണ്ടായിരുന്നു ! പിന്നെ കലയല്ലേ, അതൊന്നും സാരമില്ല എന്നു കരുതി സമാധാനിച്ചു ! പഴയന്നുര്‍ക്കാരനായിരുന്നു അദ്ദേഹം. തൃശൂര്‍ ജില്ലയില്‍ അതും എന്‍റെ ചേലക്കരയുടെ അടുത്തുള്ള പ്രദേശത്തുകാരന്‍. ! ആ അടുപ്പം എനിക്കു തോന്നി. അദ്ദേഹത്തിന് എന്നോടും തോന്നിയിട്ടുണ്ടാകാം. എന്തായാലും ഞാന്‍ അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ സമ്പാദിച്ചു . അദ്ദേഹം എന്‍റെയും !
ഇതു ജീവനുള്ള വ്യക്തി !
കോഴ്സ് പാര്‍ടിസിപന്റ്റ്‌ ആയ
 ഒരു  കശ്മീരി യുവാവ്‌ 
ഒരു വൈകുന്നേരം സീസീ യാര്‍ ട്ടീയുടെ
മുന്‍വശത്തെ നടപ്പാതയിലിരിക്കെ വരച്ച
സ്കെച്ച് :
 സീസീ യാര്‍ ട്ടീ

അനന്തശയനം 
കുറിയവരാം 
ഏഴിലോരാള്‍ !

സെവന്‍ ഡ്വാര്‍ഫ്സ് എന്ന
പെയിന്റിംഗ് വരച്ചപ്പോള്‍ .
ഇങ്ങനെ വരച്ചു കൊണ്ടു നീങ്ങവേ   പ്രതിമയ്ക്കു സമീപത്തെത്തി. ജീവനുള്ള പ്രതിമ ! ആ പ്രതിമ അത്രടം നടന്നതിന്‍റെ കിതപ്പാറ്റാന്‍ ആ മ്യൂസിയത്തിലെ ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു !  ഒപ്പം ഇന്ദ്രാണീദേവീ എന്നോ മറ്റോ കൌതു കകരമായ  സാമ്യമുള്ള പേരോടു കൂടി ആ പ്രതിമയുടെ പത്നിയും ! അതെ, ആ മനുഷ്യന്‍ ഒരു പ്രതിമയെന്നോണം കാണപ്പെട്ടു ! എനിക്ക്ഒരു കുസൃതി തോന്നി.ഒന്നും ആലോചിച്ചില്ല , അദ്ദേഹത്തിന്‍റെ  അരികെ ചെന്ന്ഞാന്‍ നിറഞ്ഞ ചിരിയോടെ എനിക്കറിയാവുന്ന ഇംഗ്ലീഷില്‍   ചോദിച്ചു : "എക്സ്ക്യൂസ് മി സര്‍, മേ ഐ മേക്ക് എ ജോക്ക് അറ്റ്‌ യു? "  പിനെന്താ ?! എന്നോ മറ്റോ പറഞ്ഞു കൊണ്ട് ചിരിയോടെ അദ്ദേഹം എന്നെ നോക്കി. എനിക്കു ധൈര്യമായി. ഞാന്‍ പറഞ്ഞു "സര്‍, യു ലുക്ക്‌ ലൈക്‌ 
എ സ്റ്റാച്യൂ ! ".... അദ്ദേഹത്തിനു നീരസമായോ ? ഞാന്‍  ആ മുഖത്തേയ്ക്ക് ഉറ്റു നോക്കി. ഇല്ല ആ മുഖം പോലെ ചിരിയും വിടര്‍ന്നു നില്‍ക്കുകയാണ്. പിന്ന താമസിച്ചില്ല, ഞാന്‍ എന്‍റെ ആവശ്യം ഉണര്‍ത്തിച്ചു ! സര്‍ കാന്‍ ഐ ഡ്രോ യുവര്‍ പിക്ചര്‍ ?! അദ്ദേഹം  സന്തോഷപൂര്‍വ്വം അതിനനുവദിച്ചു. ഞാന്‍ വരച്ചു. അദ്ദേഹത്തെ കാണിച്ചു.  "യു മെയ്ഡ് മി എ വാണ്ടഡ് പെഴ്സന്‍" എന്നു പറഞ്ഞ് അദ്ദേഹം കുലുങ്ങിക്കുലുങ്ങി ചിരിച്ചു. കൂടെ ഞാനും. അദ്ദേഹം ആ ചിത്രത്തില്‍ തന്‍റെ കയ്യൊപ്പിട്ടു . ഹിന്ദിയിലായിരുന്നു അത് . ദേവേന്ദ്രരാജ് !  അതെ, ഉത്തരേന്ത്യയിലെങ്ങോ ഉള്ള തന്‍റെ "ബിസിനസ് സ്വര്‍ഗ"ത്തിന്‍റെ അധിപനായ ആ മനുഷ്യന്‍ ! അദ്ദേഹത്തിന്‍റെ  ഭാര്യാസഹോദരനും കൂടെയുണ്ടായിരുന്നു. ആ പേരും സമാനമായ ഒരു പേരായിരുന്നു എന്നു ഞാനോര്‍ക്കുന്നു.                                                                                                    

ഒരു പപ്പെട്ട്രി ഷോ 
ക്രിയേറ്റിവിറ്റി : പച്ചക്കറികളില്‍ നിന്നു  പൂക്കള്‍ !
കൃഷ്ണ മൂര്‍ത്തിയുടെ ഡെമോന്‍സ്ട്രേഷന്‍
വേളയില്‍ വരച്ച ചിത്രം .   




ഞാന്‍ ഒരു പരിശീലനം സിദ്ധിച്ച ചിത്രകാരനല്ല. എന്‍റെ അച്ഛന്‍ വരയ്ക്കുമായിരുന്നു.എന്‍റെ പഴയ ഇല്ലത്തിന്‍റെ  മുകള്‍ നിലയില്‍ പടിഞ്ഞാറേ മുറിയുടെ പടിഞ്ഞാറേ ചുമരില്‍ അച്ഛന്‍ ഒരു ചിത്രം വരച്ചു വെച്ചിരുന്നു . കരിക്കട്ട കൊണ്ടോ മറ്റോ ആയിരുന്നു. ആരും പ്രോല്‍സാഹിപ്പിക്കാന്‍ ഇല്ലാതിരുന്ന എന്‍റെ പരമസാധുവായ അച്ഛന്‍ . എന്‍റെ മകനും മകളും  വരയ്ക്കും.ഞാനും വേണ്ടത്ര പ്രോല്‍സാഹനം അവര്‍ക്കു നല്‍കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. 
 ഈ പോസ്റ്റ്‌  ഏകദേശം മുപ്പതു കൊല്ലം മുന്‍പ് അമ്പത്തിനാലാം വയസ്സില്‍ മരിച്ച,എന്‍റെ അച്ഛന്‍റെ സ്മരണകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.






തലപ്പിള്ളി താലൂക്കിലെ മികച്ച ലൈബ്രറി :എന്‍റെ വരയിലൂടെ.











തലപ്പിള്ളി താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള 2008ലെ പുരസ്കാരം നേടിയ വടക്കാഞ്ചേരി ശ്രീകേരള വര്‍മ്മ പബ്ലിക് ലൈബ്രറിക്കായുള്ള പുരസ്ക്കാരദാനച്ചടങ്ങില്‍ സദസ്യരിലൊരാളായി സന്നിഹിതനായിരുന്ന ഞാന്‍ വരച്ച ചിത്രം. അന്തരിച്ച സുകുമാര്‍ അഴീക്കോട്‌ അന്നു  മുഖ്യപ്രഭാഷകനായിരുന്നു.നാടന്‍പാട്ടിന്‍റെ  സംഘം വേദിയില്‍ പ്രോഗ്രാം അവതരിപ്പിക്കെ വരച്ചത്. 

Friday, November 2, 2012

നിയമം വല്ലതുമുണ്ടോ ?!

"ഇതിങ്ങനെയാവാന്‍ പാടില്ലാന്നു നിയമം വല്ലതുമുണ്ടോ ?!" അല്ലെങ്കില്‍  " ഇതിങ്ങനെ വേണമെന്നു  വല്ല നിയമോം ഉണ്ടോ ? "
    
             ചിലര്‍ ചില കാര്യങ്ങളില്‍ ഇങ്ങനെ രോഷാകുലരാകുന്നതു  കാണാറില്ലേ ?  ഇവര്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ നിയമം ആയാല്‍പ്പിന്നെ ഒക്കെയങ്ങനുസരിച്ചു കളയും !!!  
       


               നിയമത്തിന്‍റെ കാര്യത്തില്‍ മലയാളികള്‍ എത്ര  ബോധവാന്മാരാണെന്നോ ! സാക്ഷരതയില്‍ ഒന്നാമതല്ലേ ! അതിനാല്‍ അവര്‍ നിയമം വരേണ്ട താമസം പൊതുസ്ഥലത്തു പുകവലിച്ച് ബാക്കിയുള്ളവരെ കഷ്ടപ്പെടുത്തുന്ന ഏര്‍പ്പാടേ നിര്‍ത്തി !  
                   മോട്ടോര്‍ വാഹനങ്ങളില്‍ നിന്നെന്ന പോലെ  പുക വമിപ്പിച്ചു കൊണ്ട് ആരെയും കൂസാതെ പൊതുസ്ഥലത്തെവിടെയെങ്കിലും സിഗരറ്റോ ബീഡിയോ വലിക്കുന്ന ഒരാളെ ഇന്നു  കാണുമോ !!!  
                           പണ്ടായിരുന്നെങ്കില്‍ പുക  വലിക്കരുത്, ശല്യമാണ് എന്നെങ്ങാനും ആരെങ്കിലും എതിര്‍പ്പു  പ്രകടിപ്പിച്ചാല്‍ അവര്‍ വലിക്കുന്ന സിഗരറ്റിന്‍തുമ്പത്തെ തീയിനെക്കാള്‍ തീ അവരുടെ കണ്ണുകളില്‍ കാണുമായിരുന്നു ! നിയമം വന്നതോടെ എല്ലാ പുകവലിക്കാരും എത്ര ഡീസെന്‍റ് ആയി! അതാണു നിയമത്തിന്‍റെ ഒരു പവര്‍ !
                                    ഹര്‍ത്താല്‍ ഇപ്പോള്‍ നടക്കുന്നതു നോക്കേണ്ട ; ജനങ്ങള്‍ക്കു വേണ്ടിയാണു ഹര്‍ത്താല്‍ ; അതു ജനങ്ങള്‍ വിജയിപ്പിച്ചു എന്നു പിണറായിയെപ്പോലുള്ള മൂത്ത സഖാക്കള്‍ അവകാശപ്പെടാറില്ലേ , പലപ്പോഴും ലീവെല്ലാം കഴിഞ്ഞിരിക്കുന്ന സമയത്ത്‌ ഒരു ലീവെടുക്കാന്‍ എത്ര അനുഗ്രഹമാണ് ഒരു ഹര്‍ത്താല്‍ വീണു കിട്ടുന്നത് ! വാഹനത്തില്‍ പോയിട്ട് ഹര്‍ത്താല്‍  അനു   "കൂലികളി"ല്‍ നിന്ന്‍ മോശമായ അനുഭവമുണ്ടായാല്‍ ഒരാളും അനുകൂലിക്കാന്‍ ഉണ്ടാകില്ല, വീട്ടിലിരുന്നു സുഖമായി ടീവീ കണ്ടിരിക്കുന്നതേ കരണീയം എന്നു വിവേകബുദ്ധിയുദിക്കു മെന്നതിനാല്‍ എല്ലാവരും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു വീട്ടിലിരിക്കും. പലര്‍ക്കും കുപ്പി പൊട്ടിക്കാന്‍ ഇത്ര മനോഹരമായ അവസരങ്ങള്‍ ഇത്ര സൌകര്യമായി ഒത്തു കിട്ടാറില്ല. നിയമത്തെ  ഒരല്‍പം നിഷേധിച്ചാലും എന്താ ! 
വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്ന ഒരു കാഴ്ച്ച ഇനി കേരളത്തില്‍ കാണാന്‍ കഴിയുമോ ! നോ പാര്‍ക്കിംഗ് എന്ന ബോര്‍ഡ്‌ കണ്ടാല്‍ പിന്നെ അവിടെ വെയ്ക്കുന്ന കാര്യം ചിന്തിക്കുക പോലും നമ്മള്‍ കേരളീയരായ വാഹന ഉടമസ്ഥര്‍ ചെയ്യാറില്ലല്ലോ ! അത്രയ്ക്കു പ്രബുദ്ധതയുടെ ഉത്തുംഗ ഗോപുരങ്ങളില്‍ വിരാജിക്കുന്നവരാണല്ലോ നമ്മള്‍ . 
                ഇനി മദ്യം നിരോധിച്ചാല്‍ സംശയമില്ല. അന്നു കുടി നിര്‍ത്തും മലയാളിമദ്യപസമൂഹം. (എമ്മെമ്മെസ് ! ) പക്ഷെ ഈയെമ്മെസ്സായി തുടങ്ങിയ റവന്യൂ നികുതി പിരിവൂര്‍ജിത സമാഹരണമാര്‍ഗമായ മദ്യവില്പന നിര്‍ത്തിയാല്‍ ഏതൊക്കെ "ആകാശ"ങ്ങളാണ്ഇടിഞ്ഞു വീഴുക എന്നു നമുക്കല്ലേ അറിയൂ ! കഴുതകളായ പൊതുജനത്തി നല്ലല്ലോ !

Thursday, November 1, 2012

മംഗ്ലീഷാളി !


അടിമത്തത്തഴമ്പു തലയില്‍ ;
തൊണ്ടയിറങ്ങിപ്പോയ  മലയാളം ;
നാക്കിലും നോക്കിലുമിംഗ്ലീഷ് !