Saturday, August 16, 2014

മൂന്നു കുളപ്പുരകള്‍ !


ഗൃഹാതുരത്വമുണര്‍ത്തുന്ന കുളപ്പുരകള്‍ . ഇല്ലത്ത്‌ വെങ്കിടങ്ങില്‍ ആയിരിക്കുമ്പോഴും പിന്നീട് അമ്മാത്തെ പുരയില്‍ കുറച്ചു കാലം താമസിച്ചപ്പോഴും കുളപ്പുരകള്‍ ഉണ്ടായിരുന്നു . ഇപ്പോള്‍ വെങ്ങാനെല്ലുരിലും ഉണ്ട് ഒരു ചെറിയ കുളപ്പുര.
അച്ഛനാണ് വെങ്കിടങ്ങില്‍ ഒരിക്കല്‍ കുളപ്പുര പണിതതും ചെത്തി തേച്ചതും മറ്റും  ! അതും കുഴച്ച മണ്ണു കൊണ്ട് ! കൂലിച്ചെലവില്ല, അന്ന് സിമന്‍റ് അത്ര പ്രചാരത്തില്‍ എത്തിയിരുന്നില്ല എന്നതല്ല കാരണമായിരിക്കാനിട ; അന്നൊക്കെ പതിവുള്ള കുമ്മായം പോലും വാങ്ങിക്കാന്‍ അച്ഛന്‍റെ കൈവശംമതിയായ 'ചില്ലാനം' ഇല്ലായിരുന്നു. അതേ സമയം അച്ഛന് അസാമാന്യമായ കായിക ശേഷി ഉണ്ടായിരുന്നു. ഒരല്‍പ്പം കുറിയ ദേഹപ്രകൃതിക്കാരനെങ്കിലും. അച്ഛന്‍ സ്വയം കൈക്കോട്ടെടുത്ത് പറമ്പിലെ പത്തിരുനൂറിലധികം വരുന്ന തെങ്ങുകള്‍ക്ക്‌ തടമെടുക്കുമായിരുന്നു. ആ കൈ കൊണ്ട് കുളപ്പുര മുഴുവന്‍ ചെത്തിത്തേക്കാനാവശ്യമായ മണ്ണു കൈക്കോട്ടു കൊണ്ട് കുഴച്ചു കൂട്ടി ഒരു തേപ്പുപലകയും 'കൊലേരു' കൊണ്ടും പണിതു. അതേ, ദാരിദ്ര്യം അത്രയ്ക്ക് കടുത്തതായിരുന്നു.
ജന്മിത്തം അവസാനിച്ച കാലം ! പഴയ ജന്മി എന്ന പേരും കുറെ കടവും ബാക്കി !
പാവം എന്‍റെ അച്ഛന്‍. ഒപ്പമുള്ള നമ്പൂതിരിമാരില്‍ പലരും സാധുവായ എന്‍റെ അച്ഛനെ കലശല്‍ കൂട്ടുമായിരുന്നു.'കുഞ്ചുപ്പട്ടേരിപ്പാളിനെ' വല്ല്യപ്ഫന്‍റെ കാര്യസ്ഥനായിരുന്ന കോന ഭാസ്കരന്‍ പോലും കളിയാക്കിയിരുന്നു ( കോമന -->നായര്‍വീട് ) ഒന്നും തിരിച്ചു പറയാന്‍ അറിയാതെ വെറുതെ നിരയൊത്തതല്ലാത്ത ഒരല്‍പ്പം പൊങ്ങിയ പല്ലുകള്‍ കാട്ടിച്ചിരിക്കുക മാത്രം ചെയ്തു അന്നൊക്കെ എന്‍റെ അച്ഛന്‍. അച്ഛാ,അങ്ങു ചെയ്തിരുന്നതാണ് ശരി. തിരിച്ചു പറയുമ്പോള്‍ അതിനൊത്ത് പറയാന്‍ കഴിയണം. അല്ലെങ്കിൽ മിണ്ടാതിരിക്കുക ! എന്‍റെ അമ്മാമന്‍ അങ്ങനെ ആയിരുന്നില്ല !  


കുഞ്ഞുണ്ണിക്കൈപ്പഞ്ചേരി. അസൂയാവഹമായ കാര്യപ്രാപ്തി . കടം കൊണ്ടു മൂടിയ ഒരവസരത്തില്‍ കേവലം പതിനെട്ടാം വയസ്സോടെ ചുമതല ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹം പതറിയില്ല .നെല്‍ കൃഷി, റൈസ് മില്‍., രാഷ്ട്രീയം ,ഇഞ്ചിപ്പുല്‍ക്കൃഷി, പൈനാപ്പിള്‍ കൃഷി,റബ്ബര്‍ പ്ലാന്‍റര്‍ , ഒടുവില്‍ മക്കള്‍ക്കായിമെഡിക്കല്‍ ഷോപ്പുകള്‍ !
അദ്ദേഹവും ഒരു കുള പ്പുരയുണ്ടാക്കി. ഒരു ചെറു കുടുംബത്തിന് കഴിയാം അവിടെ. കിഴക്കേ അറ്റം മുതല്‍ പടി ഞ്ഞാറേ അറ്റം വരെ പത്തിരുപതടിയില്‍ അധികം നീളത്തില്‍ ഇറയം.അതിനു തിണ്ണയും.ആ ഇറയത്തു കൂടി നടന്ന് പടിഞ്ഞാറേ ഇറയത്തു കൂടി നമ്പൂരാരു ടെ കടവില്‍ ച്ചെന്നിറങ്ങാമായിരുന്നു. പടിഞ്ഞാറു ഭാഗത്ത്‌ ഒരു വലിയ മുറി. അവിടെ ഫാന്‍ പോലും ഉണ്ടായിരുന്നു. അതിനു കിഴക്കു ഭാഗത്ത്‌ ഒരു ഓവോടു കൂടിയ ചെറിയ മുറി. അതിനുമപ്പുറം കിഴക്കു ഭാഗത്ത്‌ ഒരു ചായ്പ്പ്‌. അമ്മാമന്‍ പകലുറക്കത്തിനു കുളപ്പുരയിലേക്കു പോകും . അധികമൊന്നുമില്ല. ഒരു അര മണിക്കൂര്‍ മാത്രം .
ഇല്ലത്ത്‌, ഇല്ലാത്ത കാലത്ത്‌ അച്ഛന്‍ തന്‍റെ വിയര്‍പ്പില്‍ ചവിട്ടി ക്കൂട്ടിപ്പണിത ആ കുളപ്പുരയിലും രണ്ടു മുറികള്‍ ഉണ്ടായിരുന്നു , രണ്ടു കൊച്ചു മുറികള്‍ . ഇടയിലൂടെ കടവിലേയ്ക്ക് ഇറങ്ങാം. സാമാന്യം വിസ്ത്താരമേറിയ കടവ്. ഇടയില്‍ നടുവില്‍ കല്‍ ത്തൂണുകള്‍. തന്‍റെ ആയുസ്സിന്‍റെ തൂണുകള്‍ പോലെ ആയിരുന്നില്ല അവ ! വലിയ ഉറപ്പില്‍ തന്നെ പണിഞ്ഞു. മുറികളില്‍ വേനല്‍ കൊയ്ത്തിന്‍റെ വയ്ക്കോല്‍ അടുക്കി വെച്ചു. 'വൈക്കോല്‍ കുണ്ടകള്‍' ഇടാന്‍ പണം കൊടുക്കാനില്ല.

രണ്ടു കുളപ്പുരകളും ഇന്നില്ല . കാലം അല്ലെങ്കില്‍ വിധി അവയെ ദീര്‍ഘ കാലം നിലനില്‍ക്കാന്‍ അനുവദിച്ചില്ല. ഇപ്പോള്‍ എന്‍റെ ഒരു ചെറു കുളപ്പുര മാത്രം ഉണ്ട് . അവിടെ വര്‍ഷ കാലത്ത്‌ മഴ നനയാതെ കേറി നിന്നു തോര്‍ത്താം !
എന്‍റെ അച്ഛനും അമ്മാമനും എന്‍ മനസ്സില്‍ പണിതിട്ട ആ സ്നേഹാദരങ്ങള്‍ സൂക്ഷിച്ചു വെച്ച കുളപ്പുരകള്‍ ! ഇന്നും നില നില്‍ക്കുന്നു. അതു മാത്രമാണ് എനിക്ക് ആശ്വാസം . അവരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ കണ്ണുനീരുകളോടെ !

ഒരു മകനും മരുമകനും !
 — with Jeeja Udayakumar and 14 others.

Photo: മൂന്നു കുളപ്പുരകള്‍ !


ഗൃഹാതുരത്വമുണര്‍ത്തുന്ന കുളപ്പുരകള്‍ . ഇല്ലത്ത്‌ വെങ്കിടങ്ങില്‍ ആയിരിക്കുമ്പോഴും പിന്നീട് അമ്മാത്തെ പുരയില്‍ കുറച്ചു കാലം താമസിച്ചപ്പോഴും കുളപ്പുരകള്‍ ഉണ്ടായിരുന്നു . ഇപ്പോള്‍ വെങ്ങാനെല്ലുരിലും ഉണ്ട് ഒരു ചെറിയ കുളപ്പുര. 
              അച്ഛനാണ് വെങ്കിടങ്ങില്‍ ഒരിക്കല്‍ കുളപ്പുര ചെത്തി ത്തേച്ചത് ! അതും  കുഴച്ച മണ്ണു കൊണ്ട് ! കൂലിച്ചെലവില്ല, അന്ന് സിമന്‍റ് അത്ര പ്രചാരത്തില്‍ എത്തിയിരുന്നില്ല എന്നതല്ല കാരണമായിരിക്കാനിട ; അന്നൊക്കെ പതിവുള്ള കുമ്മായം പോലും വാങ്ങിക്കാന്‍ അച്ഛന്‍റെ കൈവശംമതിയായ 'ചില്ലാനം'  ഇല്ലായിരുന്നു. അതേ സമയം അച്ഛന് അസാമാന്യമായ കായിക ശേഷി ഉണ്ടായിരുന്നു. ഒരല്‍പ്പം കുറിയ ദേഹപ്രകൃതിക്കാരനെങ്കിലും. അച്ഛന്‍ സ്വയം കൈക്കോട്ടെടുത്ത് പറമ്പിലെ പത്തിരുനൂറിലധികം വരുന്ന തെങ്ങുകള്‍ക്ക്‌ തടമെടുക്കുമായിരുന്നു. ആ കൈ കൊണ്ട് കുളപ്പുര മുഴുവന്‍ ചെത്തിത്തേക്കാനാവശ്യമായ മണ്ണു കൈക്കോട്ടു കൊണ്ട് കുഴച്ചു കൂട്ടി ഒരു തേപ്പുപലകയും 'കൊലേരു' കൊണ്ടും പണിതു.                         അതേ, ദാരിദ്ര്യം അത്രയ്ക്ക് കടുത്തതായിരുന്നു. 
ജന്മിത്തം അവസാനിച്ച കാലം ! പഴയ ജന്മി എന്ന പേരും കുറെ കടവും ബാക്കി ! 
പാവം എന്‍റെ അച്ഛന്‍. ഒപ്പമുള്ള നമ്പൂതിരിമാരില്‍ പലരും സാധുവായ എന്‍റെ അച്ഛനെ കലശല്‍ കൂട്ടുമായിരുന്നു.'കുഞ്ചുപ്പട്ടേരിപ്പാളിനെ' വല്ല്യപ്ഫന്‍റെ കാര്യസ്ഥനായിരുന്ന  കോന ഭാസ്കരന്‍ പോലും കളിയാക്കിയിരുന്നു ( കോമന -->നായര്‍വീട് )   ഒന്നും തിരിച്ചു പറയാന്‍ അറിയാതെ വെറുതെ നിരയൊത്തതല്ലാത്ത ഒരല്‍പ്പം പൊങ്ങിയ പല്ലുകള്‍ കാട്ടിച്ചിരിക്കുക മാത്രം ചെയ്തു അന്നൊക്കെ എന്‍റെ അച്ഛന്‍. അച്ഛാ,അങ്ങു ചെയ്തിരുന്നതാണ് ശരി. തിരിച്ചു പറയുമ്പോള്‍ അതിനൊത്ത് പറയാന്‍ കഴിയണം. എന്‍റെ അമ്മാമന്‍ അങ്ങനെ ആയിരുന്നു.കുഞ്ഞുണ്ണി ക്കൈപ്പഞ്ചേ രി. അസൂയാവഹമായ കാര്യപ്രാപ്തി . കടം കൊണ്ടു മൂടിയ ഒരവസരത്തില്‍ കേവലം പതിനെട്ടാം വയസ്സോടെ ചുമതല ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹം പതറിയില്ല .നെല്‍  കൃഷി, റൈസ് മില്‍., രാഷ്ട്രീയം ,ഇഞ്ചിപ്പുല്‍ക്കൃഷി, പൈനാപ്പിള്‍ കൃഷി,റബ്ബര്‍ പ്ലാന്‍റര്‍ , ഒടുവില്‍ മക്കള്‍ക്കായിമെഡിക്കല്‍ ഷോപ്പുകള്‍ ! 
     അദ്ദേഹവും ഒരു കുലപ്പുരയുണ്ടാക്കി. ഒരു ചെറു കുടുംബത്തിന് കഴിയാം അവിടെ. കിഴക്കേ അറ്റം മുതല്‍ പടി ഞ്ഞാറേ അറ്റം വരെ പത്തിരുപതടിയില്‍ അധികം നീളത്തില്‍ ഇറയം.അതിനു തിണ്ണയും.ആ ഇറയത്തു കൂടി നടന്ന് പടിഞ്ഞാറേ ഇറയത്തു കൂടി നമ്പൂരാരു ടെ  കടവില്‍ ച്ചെന്നിറങ്ങാമായിരുന്നു.  പടിഞ്ഞാറു ഭാഗത്ത്‌ ഒരു വലിയ മുറി. അവിടെ ഫാന്‍ പോലും ഉണ്ടായിരുന്നു. അതിനു കിഴക്കു ഭാഗത്ത്‌ ഒരു ഓവോടു കൂടിയ ചെറിയ മുറി. അതിനുമപ്പുറം കിഴക്കു ഭാഗത്ത്‌ ഒരു ചായ്പ്പ്‌. അമ്മാമന്‍ പകലുറക്കത്തിനു കുളപ്പുരയിലേക്കു പോകും . അധികമൊന്നുമില്ല. ഒരു അര മണിക്കൂര്‍ മാത്രം . 
       ഇല്ലത്ത്‌, ഇല്ലാത്ത കാലത്ത്‌ അച്ഛന്‍ തന്‍റെ വിയര്‍പ്പില്‍ ചവിട്ടി ക്കൂട്ടിപ്പണിത ആ കുളപ്പുരയിലും രണ്ടു മുറികള്‍ ഉണ്ടായിരുന്നു , രണ്ടു കൊച്ചു മുറികള്‍ . ഇടയിലൂടെ കടവിലേയ്ക്ക് ഇറങ്ങാം.  സാമാന്യം വിസ്ത്താരമേറിയ കടവ്. ഇടയില്‍ നടുവില്‍ കല്‍ ത്തൂണുകള്‍.  തന്‍റെ ആയുസ്സിന്‍റെ തൂണുകള്‍ പോലെ ആയിരുന്നില്ല അവ ! വലിയ ഉറപ്പില്‍ തന്നെ പണിഞ്ഞു.  മുറികളില്‍ വേനല്‍ കൊയ്ത്തിന്‍റെ വയ്ക്കോല്‍ അടുക്കി വെച്ചു. 'വൈക്കോല്‍ കുണ്ടകള്‍' ഇടാന്‍ പണം കൊടുക്കാനില്ല. 

രണ്ടു കുളപ്പുരകളും ഇന്നില്ല . കാലം അല്ലെങ്കില്‍ വിധി അവയെ ദീര്‍ഘ കാലം നിലനില്‍ക്കാന്‍ അനുവദിച്ചില്ല. ഇപ്പോള്‍ എന്‍റെ ഒരു ചെറു കുളപ്പുര മാത്രം ഉണ്ട് . അവിടെ വര്‍ഷ കാലത്ത്‌ മഴ നനയാതെ കേറി നിന്നു തോര്‍ത്താം ! 
എന്‍റെ അച്ഛനും അമ്മാമനും എന്‍ മനസ്സില്‍ പണിതിട്ട ആ സ്നേഹാദരങ്ങള്‍ സൂക്ഷിച്ചു വെച്ച കുളപ്പുരകള്‍ ! ഇന്നും നില നില്‍ക്കുന്നു.  അതു മാത്രമാണ് എനിക്ക് ആശ്വാസം . അവരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ കണ്ണുനീരുകളോടെ ! 

                                                     ഒരു മകനും മരുമകനും !
  • Jeeja Udayakumar ആ നിഷ്കളങ്കസ്നേഹം നിറഞ്ഞ കായികശേഷിയുമുള്ളഅച്ഛനും,സ്നേഹാദരങ്ങള്‍ ചൊരിഞ്ഞു തന്ന അമ്മാവനും പ്രണാമം.കുളക്കടവും കുളവും ഇന്ന് കാണാന്‍ അപൂര്‍വ്വം തന്നെ.ആ ചെറുപ്പുരകുളമെങ്കിലും നിലനിര്‍ത്തണം......
  • Narayanan PM കുളം നിലനില്‍ക്കാന്‍തന്നെ വിഷമിക്കുന്ന ഇക്കാലം. കുളപ്പുരയുടെ കഥ എന്തോ...
  • Chandran Avinjikat Kunjuettannu namaskaram.
  • DrKrishna Sarma nice post....
  • RamanNambisan Kesavath മലനാട്ടില്‍ സന്ധ്യാവന്ദനം സമയത്തിനു നടത്തുന്നുവോ എന്നു പരീക്ഷിക്കാന്‍ പരശുരാമന്‍ പുലര്‍കാലത്തു മഴ പെയ്യിക്കാന്‍ ആശീര്‍വദിച്ചു. അതു തോല്പിക്കാന്‍ നമ്പൂതിരിമാരില്‍ ചിലര്‍ കുളപ്പുര പണിയാന്‍ തുടങ്ങി. മറ്റു പേര്‍ മഴയത്തു ഊത്ത് അന്തിമുടിച്ചു ഇല്ലത്തു ചെന്നു തോര്ത്താനും തുടങ്ങി.
  • V.b. Krishnakumar ഓ അങ്ങനെ ഒരു കഥയുണ്ടോ രാമേട്ടാ ! അദ്ദേഹത്തെ പരീക്ഷിച്ച ആളുകള്‍ അല്ലേ, ശരിയായിരിക്കണം ! നാരായണന്‍ മാഷ്‌ പറഞ്ഞത് വളരെ ശരി . ഞാന്‍ പക്ഷെ ഏകദേശം തൂര്‍ന്ന്‍ മഴക്കാലത്ത്‌ മാത്രം മുങ്ങിക്കുളിക്കാവുന്ന ഇപ്പോഴത്തെ കുളം കുഴിച്ചു കല്ല്‌ കൊണ്ട് കെ ട്ടിക്കുകയായിരുന്നു ജീജ അതെ, നില നിര്‍ത്തും ഞാന്‍ ഈ സംസ്കാരം . സഹൃദയ സംസ്കാരം.അവുഞ്ഞിക്കാട്ടെ ചന്ദ്രേട്ടാ അച്ഛന്‍റമ്മാത്തെ കുളം ഇതിലേറെ വലുതല്ലേ ?! എന്നാലും ആ കുലക്കടവിനെ ഓര്‍മ്മിപ്പിക്കുന്നു ഈ കുളക്കടവ് ശര്‍മാജീ സന്തോഷം കുറച്ചായല്ലോ നേരില്‍ കണ്ടിട്ട് ഫേസ് ബുക്കില്‍ ?! സുഖമല്ലേ ?
  • Narayanan PM parashuramane tholpichavarude vamsam...
  • V.b. Krishnakumar അതേ, ഫേസ് ബുക്കിലും തുടരുന്നു ആ പാരമ്പര്യം മാഷേ 
  • RamanNambisan Kesavath ഞാന്‍ ഫലിതം കേട്ടത് എഴുതിയതാണ് പരശുരാമന്‍ -ഞാന്‍ ഇപ്പോള്‍ പോകുന്നു. നിങ്ങള്‍ ദേശം പകര്‍ന്നു ഊക്കരുത്. സമയത്തിനു ഊക്കണം 
    പിന്നില്‍നിന്ന് ഒരാള്‍- പക്ഷെ പുലരിക്കു മഴ ?
    പരശുരാമന്‍ - ധാരാളമായി പെയ്യട്ടെ
  • Radhakrishnan Namboodiri Chettoor അച്ഛനാണ് വെങ്കിടങ്ങില്‍ ഒരിക്കല്‍ കുളപ്പുര ചെത്തി ത്തേച്ചത് ! അതും കുഴച്ച മണ്ണു കൊണ്ട് !നമുക്കഭിമാനിക്കാം .....ആദരിക്കാം ... 
  • V.b. Krishnakumar നല്ല ഫലിതം രാമേട്ടാ 
  • V.b. Krishnakumar രാമേട്ടാ ഈ കമന്റ്സ് Vintage memmories എന്ന ഗ്രൂപ്പില്‍ ഇതേ പോസ്റ്റില്‍ കോപ്പി പെയ്സ്റ്റ്‌ ചെയ്തു ചേര്‍ക്കട്ടെ ?! RamanNambisan Kesavath
  • V.b. Krishnakumar ഓക്കേ രാമേട്ടാ സന്തോഷം അതാണ്‌ വേണ്ടത്‌ 
  • Dheeraj Bhattathiri M ഇത്തരം കുളവും , കല്പട്വുകളും , വയലും ആണ് അന്നത്തെ ഗ്രാമങ്ങളുടെ ഉൾ ടുടിപുകളായി വര്തിചിരുന്നത് .........ഇന്നാടെല്ലാം അന്ന്യം.......
  • V.b. Krishnakumar