കൃഷ്ണകുമാറിന്‍റെ സ്വപ്‌നങ്ങള്‍ : KrIsHnAkUmArInTe swapnangal

എനിക്കു ചില സ്വപ്നങ്ങളുണ്ട്. മാനവസാഹോദര്യമെന്നുമെവിടെയും പുലരുന്നൊരു നല്ല നാളെ..അതെ. നല്ലൊരു മാനവസമൂഹം.. പിന്നെയും കുറെ സ്വപ്നങ്ങള്‍... എന്നെ,കൊണ്ടു നടത്തിക്കുന്ന സ്വപ്‌നങ്ങള്‍ !

Pages

  • Home : "സ്വപ്നഗൃഹം"

Total Pageviews

Sunday, November 15, 2015

പദ്മ ,ശിവ,കൃഷ്ണ ..... ഒരു പഴയ ഹൈകു സുഹൃദ്ഭാഷണം


V.b. Krishnakumar
22 April · Edited
5-7-5 എന്ന രചനാനിയമം പാലിച്ചു കൊണ്ട് രണ്ടു ജാപ്പനീസ് ഹൈകുകള്‍ക്ക്
പ്രശസ്തകവി ശ്രീ:മാധവന്‍ അയ്യപ്പത്ത് നല്‍കിയ വിവര്‍ത്തനം .ഒന്നാം വരിയില്‍ പരമാവധി അഞ്ചക്ഷരങ്ങള്‍ ; മൂന്നാം വരിയിലും . രണ്ടാം വരിയില്‍ ഏഴ് . ഇതാണ് 5-7-5 എന്ന ഹൈകു നിയമം.
മാത്രമല്ല ഒന്നാമത്തെയും രണ്ടാമത്തെയും വരികളില്‍ ഒരു മൂര്‍ത്തമായ ആശയം പൂര്‍ണ്ണം ആകുന്നു രണ്ട് ഇമേജുകളും ഉണ്ടാകും.ഒന്നാം കവിതയിലെ പൂവ്, ചില്ല എന്നിവ നോക്കുക . മൂന്നാം വരിയില്‍ ആദ്യ രണ്ടു വരികളോട് പ്രത്യക്ഷമായ ബന്ധമില്ലാത്ത ഒരു അമൂര്‍ത്തമായ ബിംബവും . അയ്യാ പൂമ്പാറ്റ. ഇവിടെ അത് അമൂര്‍ത്തമായ ഒന്നാണ് എന്നതിന് പുറമേ ഒരു കോണ്ട്രാസ്റ്റ് കൂടി സൃഷ്ടിക്കുന്നു . സാധാരണ ഗതിയില്‍ വീണ പൂ വീണ്ടും ചില്ലയിലേക്ക് തിരിച്ചു പോകില്ല . ഇവിടെ കുമാരനാശാന്റെ അമ്മയും കുട്ടിയും എന്ന കവിത ഓര്‍ക്കാം : " .... പോകുന്നിതാ പറന്നമ്മേ " .
രണ്ടാമത്തെ ഹൈകു എനിക്ക് മനസ്സിലായില്ല , ആരെങ്കിലും സഹായിക്കണേ !
കണ്ടോ വീണ പൂ
വീണ്ടും ചില്ലയിലേയ്ക്ക്
അയ്യാ പൂമ്പാറ്റ
അറയ്ക്കും കാക്ക
ഈ മഞ്ഞുപുലരിയില്‍
എത്ര സുന്ദരന്‍
രാമകൃഷ്ണന്‍മാഷേ വിവര്‍ത്തനങ്ങള്‍ക്ക് അങ്ങയോട് കടപ്പാട് !
6 people like this.
        V.b. Krishnakumar Ramarishnan Kumaranellur .
         22 April at 05:09 · Like · 1
Sivaprasad Palode ആദ്യം ഹൈക്കുവിനെ അറിയാന്‍ ഉള്ള താങ്കളുടെ താല്പര്യം..അത് ആത്മാര്‍ഥമായി അംഗീകരിക്കുന്നു .
22 April at 08:08 · Like · 2
  • Sivaprasad Palode കണ്ടോ വീണ പൂ
  • വീണ്ടും ചില്ലയിലേയ്ക്ക്
    അയ്യാ പൂമ്പാറ്റ...ഇതില്‍ കവിയുടെ ഭാവന ചേര്‍ന്ന് പോയി എന്ന ഒരു ദോഷം വരാം ..അറയ്ക്കും കാക്ക
    ഈ മഞ്ഞുപുലരിയില്‍
    എത്ര സുന്ദരന്‍..എന്റെ പരിമിതമായ ഹൈക്കു അറിവില്‍ ഇത് ഹൈക്കുവിനോടും വല്ലാതെ അടുക്കും എന്ന് തോന്നുന്നു Padma Thampatty
    22 April at 08:10 · Like · 2

  • Padma Thampatty .
    ഇത് പ്രസിദ്ധ ജാപ്പനീസ് കവികളുടെ ഹൈകു വിവര്‍ത്തനം ആണ് ശിവ Sivaprasad Palode
    22 April at 09:00 · Edited · Like · 1

  • V.b. Krishnakumar നന്ദി മാഷേ , പദ്മ , കവിയുടെ എക്സ്പ്രഷന്‍ ആയതിനാല്‍ ആണോ ഭാവന ചോര്‍ന്നു പോയി എന്ന് മാഷ്‌ പറയുന്നത് ?
    22 April at 12:40 · Like · 1

  • Sivaprasad Palode ഭാവന ചേര്‍ന്ന് പോയി.....ചോര്‍ന്നു പോയി എന്നല്ല
    22 April at 13:21 · Like · 1

  • V.b. Krishnakumar ഹ ഹ എന്റെ കണ്ണ് ടെസ്റ്റ്‌ ചെയ്യാറായി മാഷേ !
    22 April at 13:38 · Like

  • Padma Thampatty .
    ഭാവന ചേര്‍ന്നുപോയി , ചോര്‍ന്നുപോയി എന്നൊന്നും നമുക്ക് വിലയിരുത്താനാവും എന്ന് തോന്നുന്നില്ല പ്രസിദ്ധ പുരാതന ജാപ്പനീസ് കവികളുടെ രചനകളുടെ വിവര്‍ത്തനം മാത്രം വായിച്ചാല്‍ എന്നാണു എന്റെ അഭിപ്രായം.
    22 April at 17:17 · Like · 2

  • V.b. Krishnakumar എന്നാല്‍ പോട്ടെ ; അവ വിവര്‍ത്തനം ആണ് എന്ന കാര്യം മാറ്റി വെച്ച് കൊണ്ടു നോക്കിയാലോ പദ്മ ?
    22 April at 17:19 · Edited · Like · 1

  • Padma Thampatty .
    ആദ്യത്തെ വരികള്‍ പ്രസിദ്ധ കവി Arakida Moritake (1472-1549) എഴുതിയതാണ്.
    Moritake, A Japanese poet who excelled in the fields of waka, renga, and in particular haikai.
    He studied renga with Sōgi.
    He was the son of Negi Morihide, and a Shintoist.

    അതിന്റെ ഇംഗ്ലീഷ് മൊഴിമാറ്റം

    a fallen blossom
    returning to the bough,I thought--
    but no , a butterfly

    Steven D Carter
    22 April at 17:22 · Edited · Like · 2

  • Padma Thampatty മിക്കവാറും മൊഴിമാറ്റം ഒന്നില്‍ കൂടുതല്‍ വായിച്ചിരിക്കണം , എങ്കിലും ആഴത്തിലുള്ള അര്‍ഥതലങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ആസ്വാദനം വായിക്കണം.
    22 April at 17:24 · Like · 3

  • V.b. Krishnakumar വളരെ നന്ദി ഈ അറിവുകള്‍ പകര്‍ന്നു തന്നതിന് പദ്മാ . സന്തോഷം എന്തായാലും ഹൈകു എന്ന പേരില്‍ എഴുതിയവ മണ്ടത്തരങ്ങള്‍ എന്ന് തിരിച്ചറിയല്‍ ആയിരിക്കും ഹൈകു അറിയുന്നതിന്റെ ആദ്യ പടി എന്ന് തോന്നുന്നു !
    22 April at 17:29 · Like · 2

  • Padma Thampatty ഒന്നാമത് ഇംഗ്ലീഷ് ലേയ്ക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ തന്നെ തനിമ ചോരുന്നു കുറെയൊക്കെ , അവ വീണ്ടും മലയാളത്തിലേയ്ക്ക് ആക്കുമ്പോള്‍ വീണ്ടും അര്‍ഥം മാറിപ്പോയേക്കാം .
    22 April at 17:29 · Like · 2

  • Padma Thampatty .
    മിക്കവാറും പുരാതന ഹൈകു വില്‍ ചില വാക്കുകളുടെ പിന്നില്‍ Taoism, Shintoism, Buddhism ,Zen ചിന്താധാരകള്‍ ഉണ്ട്, അവയാവാം വൈകാരികാനുഭൂതി കൂടി ഹൈകു വിനു പകരുന്നത്, പ്രകൃതിയുടെ സൌന്ദര്യാനുഭൂതി പകരുന്നതിനൊപ്പം .
    22 April at 17:33 · Like · 2

  • V.b. Krishnakumar അതെ ശരിയാണ് ; അങ്ങനെ ധാരാളം കണ്ടിട്ടുണ്ട് ; അതിനേക്കാള്‍ ചുരുങ്ങിയ വാക്കുകള്‍ ക്ക് പകരം നിര്‍ലോഭം വാക്കുകള്‍ ഉപയോഗിക്കുന്നതായും ആ തര്‍ജ്ജമകളില്‍ കണ്ടിട്ടുണ്ട്
    22 April at 17:57 · Like · 1

  • Padma Thampatty .
    ഉദാഹരണത്തിന് ചിത്രശലഭം
    'For the Japanese haijin, the butterfly it is not just an ubiquitous animal in springtime, but relates to a much deeper layer of Taoist philosophy about the essence of being.'
    22 April at 18:00 · Like · 3

  • V.b. Krishnakumar അത്തരം ഒരു ചിന്താ ധാരയുടെ കുറവ് മലയാളം ഹൈകു കളില്‍ കാണാന്‍ ഉണ്ടോ ?
    22 April at 18:02 · Like · 1

  • Padma Thampatty .
    'The life cycle of the butterfly presents a perfect analogy for immortality:
    a). The crawling caterpillar signifies the ordinary life of mortals, preoccupied with fulfilling our trivial needs.

    b). The next stage, the dark chrysalis (cocoon), represents death.
    c). The butterfly symbolizes rebirth and a new beginning in life, with the soul fluttering free of material concerns and restrictions.
    These three stages also serve as a microcosm for the biography of Jesus Christ - life, death and resurrection.
    Image of a butterfly is also a symbol for a woman
    the butterfly
    in front and back
    of the woman's path
    --- Chiyo-ni

    Chiyo-ni frequently used imagery which reflects the sentiments and concerns of the woman of her times. Emphasis on beauty: the above haiku is perhaps Chiyo-ni's answer to women who were overly concerned with the appearance of their kimonos.'
    22 April at 18:04 · Like · 3

  • Padma Thampatty .
    Buddhism ഇന്ത്യയില്‍ തുടക്കമിട്ടതല്ലേ ? സെന്‍ എന്ന വാക്കുപോലും ഇന്ത്യയില്‍ നിന്നല്ലേ ?
    22 April at 18:06 · Like · 2

  • Padma Thampatty .
    ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന രണ്ടാമത്തെ വിവര്‍ത്തനം ബാഷോയുടെ വരികള്‍ ആണ് . അതിനാല്‍ അതെക്കുറിച്ച് കൂടുതല്‍ വിവരണം നല്‍കാനാവും .
    22 April at 18:07 · Edited · Like · 2

  • V.b. Krishnakumar അതെ ; സൂക്ഷ്മ വിശകലനം ഇല്ലാത്തതിനാല്‍ ആകാം എനിക്ക് അത് പ്രകടമായി നമ്മുടെ കവിതകളില്‍ കാണാന്‍ കഴിയാത്തത് . എന്തായാലും ഹൈകു വിനെ കുറിച്ച് തറവാട്ടില്‍ ഒന്നും കാര്യമായി ചര്‍ച്ചകള്‍ ഇല്ല എങ്കിലും ഇവിടെ അത് സാര്‍ത്ഥ കമായി നടക്കും . പദ്മയും ശിവപ്രസാദ്‌ മാഷും ഒക്കെ ഉള്ളതിനാല്‍ . നന്ദി
    22 April at 18:10 · Like · 1

  • Padma Thampatty .
    ബാഷോ യുടെ വരികള്‍ക്ക് രണ്ടുമൂന്നു വിവര്‍ത്തനം കണ്ടു , അവ
    always hateful--
    ...See More
    22 April at 18:20 · Edited · Like · 1

  • Padma Thampatty .
    ഇതിലും Tao philosophy ഉണ്ട് . ഞാന്‍ വായിച്ചെടുത്തതും എന്റെ കാഴ്ചപ്പാടും ചേര്‍ത്ത് വിവരണം നല്‍കാന്‍ ശ്രമിക്കാം .
    22 April at 18:21 · Edited · Like · 1

  • V.b. Krishnakumar ഓക്കേ പദ്മ
    22 April at 18:24 · Like

  • Padma Thampatty .
    ഈ 5-7-5 അക്ഷര രചനാനിയമം എവിടെ നിന്ന് വന്നു ? അത് ജാപ്പനീസ് ശബ്ദ ശകലങ്ങള്‍ (onji, sound units) യോജിക്കുമോ ?
    22 April at 18:27 · Like · 1

  • V.b. Krishnakumar ഇല്ല . എന്നാലും അക്ഷരങ്ങള്‍ ചുരുങ്ങണം എന്ന വിശ്വാസത്താല്‍ ഉണ്ടായ ഒരു ധാരണയാണ് . എനിക്ക് അതിനോട് വലിയ യോജിപ്പ് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇല്ല . എന്നാല്‍ ...
    22 April at 18:29 · Like · 1

  • V.b. Krishnakumar പലരും ഇന്ന് മൂന്നു വരികളില്‍ ഇഷ്ടം പോലെ വാക്കുകള്‍ ഉപയോഗിച്ച് എഴുതുന്ന ഒന്നായിട്ടാണ് കണ്ടു വരുന്നത് .
    22 April at 18:30 · Like · 1

  • Padma Thampatty .
    ഹൃസ്വത വേണം , പക്ഷെ ആശയത്തിനും ആഹാ നിമിഷത്തിനും അതെ സമയം പ്രാധാന്യവും ..ഏറെ ശ്രമകരമാണ് .ഇംഗ്ലീഷില്‍ തന്നെ പതിനേഴു syllables വരുമ്പോള്‍ നീണ്ടു പോകും , അങ്ങിനെ എഴുതുന്നവര്‍ ഉണ്ടെങ്കിലും .
    22 April at 18:32 · Edited · Like · 2

  • Padma Thampatty .
    ബാഷോ യുടെ വരികള്‍ക്ക് ഞാന്‍ വായിച്ച ഒരു വിവരണം
    'Though the crow is usually hateful, even he, on this morning of snow … (is becoming a visually striking and pleasing thing to see).

    The point of the whole verse is the very strong black-on-white contrast of the verse. It is precisely the stark, white snow against which the black crow is seen that emphasizes the blackness and the form of the crow and makes him so visually striking (we call this “harmony of contrast”).
    22 April at 18:42 · Edited · Like · 1

  • Padma Thampatty .
    ഇത്തരത്തിലുള്ള contrasts , 'yin yang' എന്ന് പറയും in Taoism
    'In contrast with Western philosophy, which conceives of morality in dualisms such as good and evil, or light and dark, Taoists conceived of these opposites as two linked extremes. The Taois
    t symbol for this is the yin-yang. In Taoism, the term "yang" refers to such qualities as "lightness," "maleness," and "action," while the term "yin" refers to the opposing qualities of "darkness," "femaleness," and "nonaction." These extremes are contained within a circle, where the two are linked by a waving line, with the black half containing a white dot, and the white half containing a black dot. The philosophy behind this can be exemplified by the differences between night and day. To understand what daylight is, it is necessary for night to contrast it, and vice versa. The events of night and day are therefore linked, such as by the events of dawn and dusk.'
    22 April at 19:54 · Edited · Like · 2

  • Padma Thampatty .
    പൊതുവേ winter is a time of contrasts, days shorter, nights longer.
    In winter our subject matter is either the harmony of similar things — cold, silence, death, etc. — or the harmony of contrasting things: fire amid the cold, food amid want, light amid darkness.
    22 April at 19:57 · Edited · Like · 2

  • V.b. Krishnakumar ഇനിക്കിത് ഒക്കെ ഓവര്‍ ഡോസ് ആണ് . പഠിക്കാന്‍ സമയം വേണം പദ്മ !
    22 April at 20:00 · Like

  • Padma Thampatty .
    പൊതുവേ ഹൈകുവില്‍ പ്രത്യേകിച്ചും ബാഷോയുടെ വരികളില്‍ ശാശ്വതവും (eternal) തല്‍ക്ഷണ വുമായ (fleeting, immediate ) ബിംബങ്ങളെ സന്നിവേശിപ്പിക്കുകയാണ് പതിവ്.
    22 April at 20:01 · Like · 2

  • V.b. Krishnakumar എന്നാലും പറയണം ; ഞാന്‍ വായിച്ചോളാം
    22 April at 20:01 · Like · 1

  • Padma Thampatty .
    ഹ ഹ ഉദാഹരങ്ങളിലൂടെ കൂടുതല്‍ അറിയാന്‍ സാധിക്കും വീബീ
    22 April at 20:02 · Like · 2

  • V.b. Krishnakumar കൊണ്ട്രാ സ്റ്റുകള്‍ പല തരം ഉണ്ടോ ?
    22 April at 20:02 · Like · 1

  • Padma Thampatty പിന്നെ അവരൊക്കെ എഴുതിയ മറ്റു വരികളുമായി കൂട്ടി വായിക്കുകയും ചെയ്‌താല്‍ കൂടുതല്‍ അറിവ് നേടാം.
    22 April at 20:02 · Like · 2

  • Padma Thampatty ശാശ്വതം, അനശ്വരത ഇവയെ എടുത്തു കാണിക്കാന്‍ ഒന്ന് മറ്റൊന്നിനു കൂട്ട് എന്നൊക്കെ പറയാം
    22 April at 20:04 · Like · 2

  • Padma Thampatty contrasts പലതരത്തില്‍ ആവാം, hidden dualism പണ്ട് ഇവിടെ ചര്‍ച്ച ചെയ്തതാണ്
    22 April at 20:05 · Like · 1

  • V.b. Krishnakumar ഓക്കേ പദ്മ ; അന്ന് ഞാന്‍ എവിടെ ആയിരുന്നുവോ എന്തോ ! എന്തായാലും ഇപ്പോള്‍ എങ്കിലും അറിയാന്‍ തോന്നി ; ഭാഗ്യം . പറഞ്ഞു തരാന്‍ ഒരു ഉത്തമ ഗുരുവിനെയും കിട്ടി !
    22 April at 20:07 · Like · 1

  • Padma Thampatty .
    കാക്കയെ സ്വന്തം ആത്മാവ് ആയി ബാഷോ മറ്റു വരികളില്‍ ചിത്രീകരിച്ചതായി വായിച്ചു
    autumn dusk--

    a crow perches on a
    bare branch--Basho
    22 April at 20:07 · Edited · Like · 2

  • Padma Thampatty മുകളില്‍ പോസ്റ്റ്‌ ചെയ്ത വരികളിലും അത് വന്നു കൂടെന്നില്ല.
    22 April at 20:08 · Like · 2

  • V.b. Krishnakumar ഓക്കേ, എന്റെ ഒരു രചന ഹൈകു ആണോ അല്ലയോ എന്ന് വിലയിരുത്താമോ പദ്മ ?!
    22 April at 20:08 · Like · 1

  • Padma Thampatty സ്നോ (snow) ക്ഷണഭന്ഗുരം
    22 April at 20:09 · Like · 2

  • Padma Thampatty അയ്യോ അതിനൊന്നും ഞാന്‍ ആളല്ല , ഞാന്‍ പുരാതന ഹൈകു രൂപം അടുത്തറിയാന്‍ ശ്രമിക്കുന്നു അത്രേയുള്ളൂ
    22 April at 20:10 · Edited · Like · 2

  • V.b. Krishnakumar ഓക്കേ
    22 April at 20:47 · Like · 1

  • Padma Thampatty .
    Coincidentally , W. B Yeats ന്റെ The Wild Swans at Coole എന്ന കവിതയുടെ പരിഭാഷ 'ആരണ്യഹംസങ്ങള്‍' എന്ന പേരില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതിനെപ്പറ്റി ഒരു ലേഖനം ( വി. ജി. തമ്പി , ഭാഷാപോഷിണി ഏപ്രില്‍ ലക്കം ) വായിക്കാനിടയായി ..
    " ഭൂത വര്‍ത്തമാന ഭാവ
    ിയിലെ വിശാലമനുഷ്യ വംശത്തിലേയ്ക്ക് ഒരു വ്യക്തിയുടെ മനസ്സ് സഞ്ചരിക്കുകയാണി വിടെ. കൃത്യം ഒരു നൂറ്റാണ്ടിനു മുന്‍പ് എഴുതപ്പെട്ട ഒരു കവിതയാണിത്. ക്ഷണികതയും അനശ്വരതയും തമ്മിലുള്ള ബിംബ സംഘര്‍ഷങ്ങ ളിലൂടെ വികസിക്കുന്ന കവിത "

    മേല്‍പ്പറഞ്ഞ ബാഷോയുടെ ഹൈകു രചനാതന്ത്രവുമായി ഏറെ സാമ്യം തോന്നി .
    " വാക്കുകളുടെ ഇതളില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ പുഷ്പം കവി വിരിയിച്ചെടുക്കുന്നു. ക്ഷണികതയുടെ ചിറകടികളില്‍ അനശ്വരതയെ കേള്‍പ്പിക്കുന്നു . ഈ കവിതയില്‍ ഒരു വരി കവിതയെഴുതാന്‍ എത്ര കാലമെടുത്താലും ഒരു നിമിഷത്തിനുള്ളില്‍ സംഭവിച്ചതാണ് എന്ന തോന്നല്‍ ജനിപ്പിക്കണമെന്നുള്ള യേട്സ്ന്റെ രചനാമന്ത്രം പരിഭാഷയിലും ബാലചന്ദ്രന്‍ സംരക്ഷിച്ചിട്ടുണ്ട് "
    Sivaprasad Palode, V.b V.b. Krishnakumar
    22 April at 22:15 · Edited · Like · 2

  • Padma Thampatty .
    വിറകു വെട്ടു കഴിഞ്ഞെങ്കില്‍ വായിക്കൂ ശിവ ...ചുള്ളിക്കാടിന്റെ വിവര്‍ത്തനം വായിച്ചിട്ടുണ്ടോ ശിവ ? ലിങ്ക് ഉണ്ടെങ്കില്‍ തരൂ
    22 April at 22:20 · Edited · Like · 2

  • Sivaprasad Palode http://kavyamsugeyam.blogspot.in/.../w-b-yeats-wild-swans...
    22 April at 22:23 · Like · 2

  • Padma Thampatty ഓ താങ്ക്യൂ അവിടെ ഉണ്ടെന്നറിഞ്ഞില്ല
    22 April at 22:23 · Like · 2

  • Padma Thampatty .
    W.B. Yeats (1865–1939). The Wild Swans at Coole. 1919.


    1. The Wild Swans at Coole

    THE TREES are in their autumn beauty,
    The woodland paths are dry,
    Under the October twilight the water
    Mirrors a still sky;
    Upon the brimming water among the stones 5
    Are nine and fifty swans.

    The nineteenth Autumn has come upon me
    Since I first made my count;
    I saw, before I had well finished,
    All suddenly mount 10
    And scatter wheeling in great broken rings
    Upon their clamorous wings.

    I have looked upon those brilliant creatures,
    And now my heart is sore.
    All’s changed since I, hearing at twilight, 15
    The first time on this shore,
    The bell-beat of their wings above my head,
    Trod with a lighter tread.

    Unwearied still, lover by lover,
    They paddle in the cold, 20
    Companionable streams or climb the air;
    Their hearts have not grown old;
    Passion or conquest, wander where they will,
    Attend upon them still.

    But now they drift on the still water 25
    Mysterious, beautiful;
    Among what rushes will they build,
    By what lake’s edge or pool
    Delight men’s eyes, when I awake some day
    To find they have flown away? 30
    22 April at 22:25 · Like · 1

  • Soumya Radhakrishnan മാഷേയ്...........ഹൈക്കുവിനെക്കുറിച്ച് ചിലതു കുറിക്കട്ടെ......... ഹൈക്കു എന്നത് ഒരു വൈദേശികകാവ്യസമ്പദായമാണ്. നാം ഏതൊരു പ്രസ്ഥാനത്തെയും ആശയത്തെയും സ്വഭാഷയിലേക്ക് സ്വീകരിക്കുമ്പോള്‍ നമ്മുടെ ഭാഷയുടെ ഗുണദോഷങ്ങള്‍ അറിഞ്ഞുവേണം സ്വീകരിക്കാന്‍. നാളിതുവരെയ്ക്കും അങ്ങിനെ മാത്രമേ ഓരോ സിദ്ധാന്തങ്ങളും ആശയങ്ങളും ഭാഷയിലേക്ക് സ്വീകരിച്ചിട്ടുള്ളൂ.. താങ്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഹൈക്കു എന്ന പദം അതേപോലെ ഉപയോഗിക്കുന്നതുപോലെ അന്നാട്ടിലെ ഹൈക്കു നിയമങ്ങളെയും അതുപോലെ അന്ധമായി പിന്തുടരുകയാണ്‍ ചെയ്യുന്നത്. 5-7-5 കണക്കുകളൊക്കെ അതിന്‍റെ ഭാഗമായി നില്‍ക്കുന്ന ബാലിശമായ ചിന്താഗതികള്‍ മാത്രം. എ.ആര്‍.നെപ്പോലെ ഉള്ള മഹാനുഭാവന്‍മാര്‍ പണ്ടേയ്ക്കു പണ്ടേ പറഞ്ഞിട്ടുണ്ട് പ്രാസാദി നിയമങ്ങള്‍ കവിതയില്‍ സ്വീകരിക്കുന്നത് ആശയത്തിനുശക്തിപകരാന്‍ മാത്രമാണ് അല്ലാതെ നിയമങ്ങള്‍ക്കുവേണ്ടി കവിത ഉണ്ടാക്കരുത് എന്ന്. മറ്റൊന്നുകൂടി പറയട്ടെ, ഹൈക്കു എന്ന കവിതാരൂപം നിര്‍മ്മിക്കപ്പെട്ട ഭാഷ ചിത്രലിപിയാണ് വരമൊഴിയായി ഉപയോഗിക്കുന്നത്. അതായത് അവരുടെ ഒരക്ഷരത്തിനുതന്നെ ഒരു പൂര്‍മമായ ആശയത്തെ പ്രദാനം ചെയ്യാന്‍ ശേഷിയുണ്ട്. അത്തരത്തിലുള്ള ചുരുക്കം അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് നിസ്സാരവാക്കുകളില്‍ കവിത നിര്‍മ്മിക്കാം. എന്നാല്‍ ആ ഭാഷയുടെ ഘടനയുമായി അക്ഷരസാമ്യമോ വ്യാകരണസാമ്യമോ ഒന്നും ദീക്ഷിക്കാത്ത, തികച്ചും ഭിന്നമായ സവിശേഷതകള്‍ ഉള്ള ആ ഭാഷയിലെനിയമങ്ങള്‍ അപ്പാടെ പിന്‍ തുടരുന്നവയെ മാത്രമേ മലയാളത്തിലെ ഹൈക്കുവായി പരിഗണിക്കൂ എന്ന് പറയുന്നത് അവിവേകമാണ്. സാഹിത്യചരിത്രം പരിശോധിക്കൂ നിയമങ്ങളില്‍ കടുംപിടുത്തം ദീക്ഷിച്ച സകല പ്രസ്ഥാനങ്ങളും വേരറ്റുപോയിട്ടേയുള്ളൂ..............അതുകൊണ്ട് ദയവ് ചെയ്ത് കുറുങ്കവിത എന്ന പ്രസ്ഥാനത്തെ നിയമങ്ങള്‍ കൊണ്ട് വരിഞ്ഞ് കൊല്ലാതിരിക്കുക. വഴക്കമാണ് ഏതൊരു നല്ല ആശയത്തിന്‍റെയും നിലനില്‍പ്പിന് അടിസ്ഥാനം. 30 മുതല്‍ മുകളിലേക്ക് നീണ്ട് പോകുന്ന വരികള്‍ ഉണ്ടായിരുന്ന മലയാളകവിതയെ സംബന്ധിച്ച് 10വരിയില്‍ താഴെ വരുന്ന നല്ല ആശയങ്ങളെ കുറുങ്കവിതയായി കണക്കാവുന്നതേയുള്ളൂ... ഒരു ചിന്തയുടെ പ്രകാശം, ആശയാവതരണം.. ഇങ്ങനെ ചെറിയ ചെറിയ വളരെ ചെറിയ...എന്നാല്‍ അത്ര ചെറുതല്ലാത്ത ഒരു ആശയം ഉണ്ടായിട്ടും 5-7-5 ഇല്ലെങ്കില്‍ അത് കുറുങ്കവിത ആകില്ല എന്നാണ് താങ്കള്‍ പറയുന്നത് എങ്കില്‍....................., താങ്കളെ നിഷ്കരുണം തഴഞ്ഞ് കുറുങ്കവിത വളരും........................ താങ്കള്‍ക്ക് കവിതയുടെ ഒപ്പം നടക്കാം. കവിത താങ്കള്‍ക്ക് ഒപ്പം നടക്കണം എന്നു പറയുന്നതിലെ അനൗചിത്യം ഇനിയെങ്കിലും തിരിച്ചറിയണം എന്ന് അപേക്ഷയോടെ നിര്‍ത്തുന്നു. താങ്കള്‍ക്ക് പറയാനുള്ളത് വിമര്‍ശനമായാലും അനുകൂലാഭിപ്രായമായാലും നന്ദി....
    22 April at 22:29 · Like · 2

  • Sivaprasad Palode ഇതിപ്പോള്‍ ആരോടാ ?Soumya Soumya Radhakrishnan
    22 April at 22:30 · Like · 2

  • Soumya Radhakrishnan ആര്‍ക്കും സ്വീകരിക്കാം............... ആര്‍ക്കും തിരസ്കരിക്കാം...............
    22 April at 22:33 · Like · 1

  • V.b. Krishnakumar സന്തോഷം സൌമ്യാ ഇവിടെ പങ്കെടുത്തതില്‍ .
    23 April at 05:15 · Like

  • V.b. Krishnakumar 5 7 5 എന്നാണ് ജാപ്പനീസ് ഹൈകു നിയമം എന്ന് വ്യക്തമാക്കാന്‍ മറന്നു പോയതാണ് സൌമ്യാ. സൌണ്ട് സിലബിളുകള്‍ നോക്കിയാല്‍ മതി എന്നതിനാല്‍ ഇംഗ്ളീഷിലും ഇത് പിന്തുടരാന്‍ എളുപ്പം സാധിക്കും . എന്നാല്‍ അക്ഷരോച്ചാരകഭാഷയായതിനാല്‍ മലയാളത്തില്‍ എളുപ്പമല്ല . എന്നാല്‍ സാധിക്കും എന്നതിന് രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ മാഷ്‌ ഒരു ഉദാഹരണമായി ഒരിടത്ത് കമന്റ് ആയി പറഞ്ഞ കാര്യമാണ് ഞാന്‍ പോസ്റ്റ്‌ ചെയ്തത് . എന്റെ അഭിപ്രായത്തില്‍ കഴിയുന്നത്ര ചുരുങ്ങിയ വാക്കുകളില്‍ എന്ന നിര്‍ബ്ബന്ധം മാത്രം മതി എന്നാണ് . അത് വേണം താനും .
    23 April at 05:24 · Like · 1

  • V.b. Krishnakumar 5-7-5 ഇല്ലെങ്കില്‍ അത് കുറുങ്കവിത ആകില്ല എന്നോ ഹൈകു ആകില്ല എന്നോ പറഞ്ഞില്ല ; 5 7 5 നിയമത്തില്‍ ഹൈകു എഴുതാം എന്നതിന് ഒരുദാഹരണം കണ്ടപ്പോള്‍ ഹൈകുവിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു എന്നേയുള്ളൂ . ഇവിടെ ഉള്ളതിനേക്കാള്‍ വളരെ വളരെ കൂടുതല്‍ പേര്‍ ഹൈകു തറവാട്ടില്‍ ഉണ്ട് എങ്കിലും അവിടെ ഉള്ളതിനേക്കാള്‍ ഹൈകു വിനെ സ്നേഹിക്കുന്ന ആളുകളുടെ എണ്ണം ഇവിടെ ആണ് എന്നതിനാല്‍ ആണ് ഇവിടെ ചര്‍ച്ചകള്‍ ക്കായി പോസ്റ്റ്‌ ചെയ്തത് . നോക്കൂ ഇവിടെ പദ്മയും ( ഇവരെ മാഡം എന്നോ ജ്യേഷ്ഠത്തി എന്നോ ബഹുമാനിച്ച് വിളിക്കാന്‍ ഇവര്‍ സമ്മതിക്കില്ല ! ) പാലോട് മാഷും ഞാനും ഇപ്പോള്‍ ഇതാ സൌമ്യയും അടക്കം നാല് പേര്‍ ഉണ്ട് ! അവിടെ കുറച്ച് ലൈക്കുകള്‍ കിട്ടി എന്നല്ലാതെ വിശേഷിച്ച് ചലനം ഒന്നും ഉണ്ടായില്ല !
    23 April at 05:33 · Like · 1

  • Sivaprasad Palode നല്ല ചര്‍ച്ചകള്‍ ആണ് നടക്കേണ്ടതും.കിടിലന്‍,സൂപ്പര്‍ ,നന്നായി,തുടങ്ങിയ ഉപരിപ്ളവ വായനയ്ക്ക് അപ്പുറം ,ഇങ്ങിനെ നീങ്ങാന്‍ കഴിയണം . അതേസമയം സ്വയം മെച്ചപ്പെടാനും , കവിതകള്‍ ആസ്വദിക്കാനും ഉള്ള സാധ്യതകളും ഉണ്ടാകുമല്ലോ . ഭാഷകള്‍ക്ക് അതീതമായി സാഹിത്യരൂപങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണം .പ്രപഞ്ചം തന്നെ ഒരുത്തമ ഹൈക്കു അല്ലെ ?
    23 April at 08:09 · Like · 4

  • V.b. Krishnakumar അതെ മാഷേ
    23 April at 09:04 · Like · 1

  • Padma Thampatty .
    'പ്രപഞ്ചം തന്നെ ഒരുത്തമ ഹൈക്കു അല്ലെ ?' അതെ ശിവാ..
    ദേശാന്തരഗമനം/കുടിയേറ്റം (migration) കാരണമാവാം ഭാഷ, സംസ്ക്കാരം ഇവയിലൊക്കെ പല ദേശങ്ങള്‍ തമ്മില്‍ സാമ്യവും ഉണ്ടാവുമല്ലോ അല്ലെ ? Sivaprasad Palode
    24 April at 02:30 · Edited · Like · 2
  • Sivaprasad Palode അത് കൊണ്ടാണ് ഭാഷകള്‍ അതിരില്ലാതെ ആകുന്നതു ..
    25 April at 08:26 · Like · 1
  • V.b. Krishnakumar സന്തോഷം വിഷ്ണുപ്രിയ ; പക്ഷേ ദുഖത്തിന്റെ കാര്യമില്ല ; വൈകി ആണ് എങ്കിലും വരാനും ഇത് പോലുള്ള ചര്‍ച്ചകള്‍ വായിക്കാനും കഴിഞ്ഞല്ലോ
    27 April at 20:55 · Like · 3
  • Sivaprasad Palode മാഷേ .അച്ചടി മാധ്യമങ്ങളില്‍ ഒരു രചന പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അടുത്ത ലക്കങ്ങളില്‍ വരുന്ന വായനക്കാരുടെ കത്തുകളില്‍ (അതും എഡിറ്റോറിയല്‍ ബോര്‍ഡ്‌ തന്നെ തയാര്‍ ചെയ്യും എന്നും പിന്നാമ്പുറ കഥയുണ്ട് )ഒതുങ്ങി പോകുന്നതാണ് പരസ്യ ചര്‍ച്ചകള്‍ .കുറെ വായനക്കാര്‍ പ...See More
    28 April at 08:05 · Like · 2
  • Padma Thampatty .
    സ്ഥിരമായി എഴുതുന്നവര്‍ പത്തന്‍പത് ഗ്രൂപ്പുകളില്‍ ഒരേ കവിത ഒരേ സമയം പോസ്റ്റ്‌ ചെയ്യുന്നുണ്ടാവും .
    28 April at 08:23 · Like · 2Sivaprasad Palode അതും ശരിയാണ് .പക്ഷെ സജീവമായ സാന്നിദ്യം ആണെങ്കില്‍ തരക്കേടില്ല .ഇത് പക്ഷെ നിഷ്ക്രിയത്വം ആയി മാറുകയാണ് .നിലപാടുകള്‍ ഇല്ലായ്മ .
  • 1 May at 09:35 · Like ·1
Posted by Unknown at 2:49 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

സ്വപ്നാടകര്‍

Popular Posts

  • ഓര്‍മ്മയിലെ ഓണത്തുമ്പികള്‍ !
    ഓര്‍മ്മയിലെ ഓണത്തുമ്പികള്‍  !       പൂത്തുമ്പികള്‍ പോലെ തുമ്പച്ചെടികള്‍ തോറും ചടുലതയോടെ പാറി നടന്ന ചില ഓണക്കാലങ്ങള്‍ . ചുവന്നതും കറു...
  • മണലും മണലാടിയും !
                                   ക ടലും കടലാടിയും   തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ഇല്ലല്ലോ ! ഇതു പോലെ ചില സ്ഥലങ്ങളുണ്ട്.പേരും സ്ഥലനാമ...
  • കൈ മുറിഞ്ഞ നര്‍ത്തകീ വിഗ്രഹവും ദേവേന്ദ്ര രാജും മറ്റും .
    സര്‍, യു ലുക്ക്‌ ലൈക്‌ എ സ്റ്റാച്യൂ ! കൈ മുറിഞ്ഞ നര്‍ത്തകീ വിഗ്രഹം .                         ...
  • ഞാനും ഡ്രാക്കുളയും !
    ഞാന്‍ എന്നാണു 'ഡ്രാക്കുള'  വായിച്ചത് ?! ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുമ്പോഴായിരുന്നിരിക്കണം .   ബ്രാം സ്റ്റോക്കറുടെ   ഡ്രാ...
  • ആട്ടുകട്ടില്‍
                     ഇല്ലത്തെ മുകളിലെ നിലയില്‍ പടിഞ്ഞാറേ മുറി എന്നു  വിളിച്ചിരുന്ന മുറിയില്‍ ഒരു ആട്ടികട്ടില്‍ ഉണ്ടായിരുന്നു. വടക്കോട്ടു തുറക്ക...

Blog Archive

  • March (1)
  • February (2)
  • April (2)
  • November (1)
  • December (1)
  • August (8)
  • October (1)
  • September (4)
  • December (3)
  • November (11)
  • October (18)
  • September (3)
  • July (1)
  • January (1)
  • December (1)
  • November (6)
  • October (11)
  • September (2)

Feedjit

Powered By Blogger

എന്‍ പ്രിയബ്ലോഗര്‍മാര്‍

  • അനില്‍ നമ്പൂതിരിപ്പാട്
  • ശ്രുതി
  • ഹൃദയതാളങ്ങള്‍
This is me veebee's . Picture Window theme. Powered by Blogger.