Thursday, August 7, 2014

യതോ ധര്‍മ്മ: തതോ ജയ !

നോക്കിക്കോളൂ സത്യം വിജയിക്കും !
ധര്‍മ്മമാര്‍ഗിയാണ് ഞാന്‍ .
നീതി എനിക്കു ലഭിക്കുക തന്നെ ചെയ്യും !

യതോ ധര്‍മ്മ: തതോ ജയ !

ഗാന്ധാരീമാതാവ് ദുര്യോധനനോട് പറഞ്ഞത് അതാണ്‌ . സ്ത്രീകളില്‍
അങ്ങേയറ്റം നാമെല്ലാം ബഹുമാനിക്കുന്ന ആ വന്ദ്യയായ മാതാവ് തന്‍റെ ദുര്‍മ്മാര്‍ഗിയായ പുത്രനെ അനുഗ്രഹിക്കുകയല്ല ചെയ്തത് . മറിച്ച് പരമമായ ഈ വസ്തുത അയാളെ ഓര്‍മ്മിപ്പിക്കുകയാണ് .
ഞാനും ഒരു നല്ല അമ്മയുടെ പുത്രനാണ് . കൈപ്പഞ്ചേരി മനയ്ക്കല്‍ മഹള്‍ ആയ ശ്രീമതി പ്രിയദത്ത അന്തര്‍ജ്ജനം ആണ് എന്‍റെ അമ്മ . എന്നും കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ട് കാലത്തു നേരത്തെ ഉണര്‍ന്നതു മുതല്‍ക്ക് ഈശ്വരകാര്യങ്ങളും ഗാര്‍ഹിക കാര്യങ്ങളും ചെയ്തു കൊണ്ട് കഴിയുന്ന ഒരു സാധു സ്ത്രീയാണ് . അവരുടെ അമ്മയായ എന്‍റെ മാതാമഹിയില്‍ നിന്നു പകര്‍ന്നു കിട്ടിയതായിരിക്കണം , എനിക്കുള്ള കവിതാവാസന. ഷൊര്‍ണൂര്‍ മുണ്ടമുക പെരുമനം എന്ന ഇല്ലത്തെ മഹള്‍ ആയ പ്രിയദത്ത അന്തര്‍ജ്ജനം . ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധീകരിക്കുന്ന ഭക്തപ്രിയ മാസികയില്‍ ഉള്‍പ്പെടെ അവരുടെ ഭക്തി കവനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്തപ്രിയസുധ എന്ന പുസ്തകം എന്‍റെ കൂടി പരിശ്രമ ഫലമായാണ് തൃശൂര്‍ കൈരളി പ്രസ്സില്‍ അച്ചടിച്ചു വിതരണം ചെയ്തത് .
എന്‍റെ അന്തരിച്ച അച്ഛന്‍ വടവര്‍ക്കോട്ടു മനയ്ക്കല്‍ ബ്രഹ്മദത്തന്‍ ഭട്ടതിരിപ്പാട് നന്നായി വരയ്ക്കുമായിരുന്നു . വെങ്കിടങ്ങില്‍ എന്‍റെ ജന്മ ഗേഹത്തില്‍ മുകളിലെ പടിഞ്ഞാറേ മുറിയില്‍ പടിഞ്ഞാറേ ചുവരില്‍ അച്ഛന്‍ വരച്ച കരിക്കട്ട കൊണ്ടുള്ള ചിത്രം ഉണ്ടായിരുന്നു . ഞങ്ങളുടെ പരദേവതമാരില്‍ ഒരാളായ വേട്ടേക്കരന്‍റെ ചിത്രമായിരുന്നു അത് .അറിയപ്പെടാത്ത ചിത്രകാരനായ ആ സാധു മനുഷ്യന്‍ അഞ്ചു പെണ്‍കുട്ടികള്‍ ഉണ്ടായി ആദ്യത്തെ മൂന്നും 'കഴിഞ്ഞ്' പിന്നീടുണ്ടായ രണ്ടു പേരുടെയും താഴെയുണ്ടായ തന്‍റെ ഏക ആണ്‍തരിയായ മകനു പകര്‍ന്നു തന്ന പൈതൃകം . ഞാന്‍ വരയ്ക്കും . എനിക്ക് ജഗദീശ്വരന്‍ ഈ പിതൃക്കളിലൂടെ അനുഗ്രഹിച്ചു തന്ന കഴിവുകള്‍ ഫേസ് ബുക്ക് വഴി വെളിപ്പെടുത്തിക്കൊണ്ടിരിക്കും.
അവ കവിതകള്‍,ശ്ലോകങ്ങള്‍ ചിത്രങ്ങള്‍ . കാര്‍ട്ടൂണുകള്‍ , ഓര്‍മ്മക്കുറിപ്പുകള്‍ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞവ ആയിരിക്കും . ഇതിനൊക്കെ പുറമേ 'നമ്മുടെ അമ്മാത്ത്' എന്ന അതി മനോഹരമായ ഒരേയൊരു ഫേസ് ബുക്ക് നമ്പൂതിരിക്കൂട്ടായ്മ , ശ്രീ സത്യസായി ബ്രദര്‍ ഹുഡ്, തുഞ്ചന്‍റെ കളിത്തത്ത, കൈക്കുടന്ന മധുരം , ഒരുവരിക്കവിത , അമൃതഭാഷാ സംസ്കൃതം , മധുരച്ചൂരല്‍ , കൃഷ്ണ ദ സുപ്രീം സോള്‍ , തുടങ്ങി വ്യത്യസ്തങ്ങളായ ഏതാനും ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാനും സാധിച്ചു .
എപ്പോഴും സുഹൃത്തുക്കളായ ആളുകളോട് സരസമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന കൂട്ടത്തില്‍ ആണ് ഞാന്‍ . മനസ്സിനു കനം കുറയ്ക്കാന്‍ ആണ് ഈ വിനോദമാധ്യമം ഉപയോഗപ്പെടുത്തേണ്ടത് .
പല വിധത്തിലുള്ള ആളുകളെ കാണാനും നമുക്ക് ഇടപെടാന്‍ പറ്റുന്ന ആളുകളുമായി സൌഹാര്‍ദ്ദം പുലര്‍ത്താനും നല്ല വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനും ഇതു കൊണ്ടു സാധിച്ചു . എന്നാല്‍ മനസ്സിലാക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണ്ണവും കുടിലവും ആയ വ്യക്തിത്വങ്ങളെ യും പരിചയപ്പെടാന്‍ ഇടയായി . അവരില്‍ നിന്നുള്ള കയ്പ്പേറിയ അനുഭവങ്ങള്‍ ഒരു വശത്ത് . എന്നാല്‍ അവരെ ഒക്കെ അകറ്റി നല്ല സൌഹൃദങ്ങളില്‍ കേന്ദ്രീകരിക്കാന്‍ സാധിച്ചു . ഒരുപാട് അനിയന്മാരും അനിയത്തിമാരും ഏട്ടന്മാരും ഏടത്തിമാരും സുഹൃത്തുകള്‍ ആയി ഉണ്ടിപ്പോള്‍ .
ഫേസ് ബുക്കിനോട് നിറഞ്ഞ നന്ദിയുണ്ട് . അത് ധര്‍മ്മ മാര്‍ഗത്തിനായി തുടര്‍ന്നും ഞാന്‍ ഉപയോഗിക്കുക തന്നെ ചെയ്യും !
— feeling happy.
UnlikeUnlike ·  · Promote · 
  • Manoj Kumar G Blessed one
  • Devaki Devi athulya prathibhakalaya matha pithakkale smarichu kondu cheyyunna ellthinum avarude anugrahasparsham undayirikkum.......May GOD Bless U !!!!!!!!
  • V.b. Krishnakumar Thank you Manoj and Devaki oppol 
  • Geetha Unni assoyakku marunillallo...athonnum chevikollane paadilla...may god bless u...
  • V.b. Krishnakumar താങ്ക്യൂ ഗീതാ ; എങ്കിലും നനയാതെ ഈറന്‍ ചുമക്കേണ്ടി വരുമ്പോള്‍ ഉള്ള ഒരു വിഷമം .
  • Geetha Unni athonnum saaralya...keep it up...
  • Uma Namboodiri മനോഹരമായ ഭീഷണി, അതിനെ സുസ്വാഗതം ചെയ്യുന്നു.....നല്ല പിൻബലമുള്ള ആത്മവിശ്വാസം കൈമുതലായുള്ള വീ ബീ കേ,എല്ലാ ഭാവുകങ്ങളും......പ്രതീക്ഷകളോടെ .....
  • Narayanan Chennas അതൊന്നും ഒരു ഇസ്സ്യു ആക്ക്ണ്ടാന്ന്‍ .
  • Sreejith Moothedath Mana കൈപന്ജീരി മഹളാ.........മുണ്ടമുക പെരുമനം മഹളാ.....clear ആയീല്യ........sir.
  • V.b. Krishnakumar അതെ ഗീതേ; സന്തോഷം ഉമോപ്പോ ളെ, നാരായണന്‍ ശ്രീജിത്ത്‌ 
  • V.b. Krishnakumar അമ്മ പാഞ്ഞാള്‍ കൈപ്പഞ്ചേരി മഹള്‍ ആണ് ശ്രീജിത്ത് ; അമ്മാത്തെ മുത്തശ്ശ്യമ്മ മുണ്ടമുക പെരുമനത്തെ മഹള്‍ . അതന്നെ 
  • Nayan Vasudev വ്യത്യസ്തനാമൊരു മാസ്റ്ററാം വീ. ബി.യെ
    സത്യത്തിൽ ഞങ്ങൾ തിരിച്ചറിയുന്നൂ....
  • Sreedharan Namboodiripad കൃഷ്ണകുമാർ മഹാഭാരതത്തിൽ നിന്നുള്ള ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് അല്ലെ ഈ പോസ്റ്റ്‌ തുടങ്ങിയത് ? അപ്പോൾ മഹാഭാരതത്തിൽനിന്നും താങ്കള്ക്ക് ഉത്തരവും കിട്ടും. ഒടുവിൽ ധർമം ജയിക്കും!
  • Bhavadasan Veemboor Kadalayil .
    ഗാന്ധാരി കൃഷ്ണനെ ശപിക്കുന്നത്‌ കൂടി ഓര്‍ക്കണം.   
  • Jeeja Udayakumar ധര്‍മ്മ കര്‍മ്മം ശര്‍മ്മമേകും !!!! സത്യമേവ ജയതേ!!!!!
  • V.b. Krishnakumar അതെ അപ്പ്വേട്ടാ ധര്‍മ്മം ജയിക്കുകതന്നെ ചെയ്യും .//ഹ ഹ ആ അമ്മ ഈ കൃഷ്ണനെ ശപിക്കില്ല .പകരം ഫേസ് ബുക്കിലെ കത്തി വേഷങ്ങള്‍ക്ക് എതിരെ ഭയമെന്യേ പോരാടിയതിന്എന്നെ ആശീര്‍വദിക്കുക യാണു ചെയ്യുക ഭവദാസ്ഏട്ടാ  ജീജെ നന്ദി 
  • V.b. Krishnakumar ഹ ഹ ! വൈയ്ക്കും ഭയ്യാ 
  • Devaki Devi സത്യമേവ ജയതേ !!!!!!
  • V.b. Krishnakumar  അതെ ദേവകി ഓപ്പോളേ .അനീതിയും അധര്‍മ്മവും ഒക്കെ സത്യത്തോട് ഫൈനലില്‍ കളിച്ചേക്കാം . എന്നാല്‍ ജയം എപ്പോഴും സത്യത്തിനു തന്നെ . 
  • Bhavadasan Veemboor Kadalayil മഹാഭാരതത്തില്‍ ഭീഷ്മര്‍, ഗാന്ധാരി, ദ്രോണാചാര്യര്‍, കര്‍ണന്‍ ഒഴിച്ചുള്ളവര്‍ എല്ലാം തെറ്റുകാര്‍ തന്നെ. കൃഷ്ണന്‍ അടക്കം.
    ഗാന്ധാരയുടെ ശാപം:
    (എടാ) കൃഷ്ണാ നിയ്യാണ് ഈ കലഹങ്ങള്‍ക്ക് മുഴുവന്‍ കാരണം. കുരുവംശം മുഴുവന്‍ നീ കാരണം നശിച്ചു. നിന്‍റെ യദുവംശവും നശിക്കട്ടെ.
  • Bhavadasan Veemboor Kadalayil .
    യുദ്ധത്തില്‍ ആദ്യം മരിക്കുന്നത് 'സത്യം' ആണ്.  
  • V.b. Krishnakumar സത്യമേ ! ഇങ്ങനെ മരിക്കാന്‍ വേണ്ടി പിന്നെ എന്തിനാ അങ്ങ് ഒക്കെ യുദ്ധത്തിന് ഇറങ്ങുന്നത് !  ഞാന്‍ ഇന്നാട്ടുകാരന്‍ അല്ലാ ന്നു പറഞ്ഞ് മാറി നിന്നൂടെ !? 
  • Aryan Kannannoor യുദ്ധം സത്യമാണ്

No comments:

Post a Comment